ഏറ്റവും മികച്ച പഠനാന്തരീക്ഷം, ജോലി ലഭിച്ചതിന് ശേഷം അടച്ചു തീര്‍ക്കാവുന്ന ഫീസ്‌.. വ്യത്യസ്ഥമാണ് തളിപ്പറമ്പിലെ ഈ സ്ഥാപനം. #EduSpots


മികച്ച കരിയര്‍ കെട്ടി പടുക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ലക്ഷ്യമാണ്‌. അതിനായി മികച്ച വിദ്യാഭ്യാസം അനിവാര്യവുമാണ്‌. സ്വദേശത്തും വിദേശത്തും ജോലി ലഭിക്കുന്ന കോഴ്സുകളിലേക്കാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അടിസ്ഥാന വിദ്യാഭാസം കഴിഞ്ഞതിന് ശേഷവും, തുടര്‍ന്ന് കൊണ്ടിരിക്കുന്ന ജോലിയുടെ പരിമിതികള്‍ കാരണവും ഒരു നൈപുണ്യതിഷ്ഠിതമായ തൊഴില്‍ മേഖലയിലേക്ക് ചേക്കേറുനവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്.

എന്നാല്‍ തൊഴില്‍ പഠനത്തിനായി ചിലവഴിക്കെണ്ടുന്ന തുക ചിലപ്പോഴൊക്കെയും സ്വപ്നങ്ങള്‍ക്ക് വിലങ്ങു തടിയാവാറുണ്ട്. ഈ സാഹചര്യത്തില്‍ ആണ് കണ്ണൂര്‍ തളിപ്പറമ്പിലെ നാടുകാണി കിന്‍ഫ്രാ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന 'ഹാം ഇന്‍സ്റ്റിറ്റ്യൂട്ട്' വ്യത്യസ്ഥമാകുന്നത്.
ഹെവി എക്യുപ്മെന്റുകള്‍ ആയ ക്രെയിന്‍, ഫോര്‍ക്ക് ലിഫ്റ്റ്, ലോഡര്‍ അഥവാ ജെസിബി എന്നിവയോടൊപ്പം എസി & റെഫ്രിജറേഷന്‍ ടെക്നീഷ്യന്‍, കാര്‍ ഏസി ടെക്നീഷ്യന്‍ എന്നീ കോഴ്സുകള്‍ സിമുലേറ്റര്‍ ഉള്‍പ്പടെയുള്ള ആധുനിക സജ്ജീകരണങ്ങളുടെ സഹായത്താല്‍ പഠിപ്പിക്കുന്ന ഇവിടെ ഏസി ടെക്നീഷ്യന്‍ കോഴ്സിന്റെ ഫീസ്‌ ജോലി കിട്ടിയതിന് ശേഷം അടച്ചു തീര്‍ക്കാവുന്ന പുതിയ പദ്ധതി ലഭ്യമാക്കിയിരിക്കുന്നത്.

മൂന്നുമാസം ഇന്‍സ്റ്റിറ്റ്യൂഷന്‍ ട്രെയിനിങ്ങും മൂന്നു മാസം ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്ങും ഉള്‍പ്പെടുന്ന ഈ ഷോര്‍ട്ട് ടേം കോഴ്സില്‍ സ്പ്ളിറ്റ്, ഇന്‍വേര്‍ട്ടര്‍, ഡക്റ്റബിള്‍ ഏസി, റഫ്രിജറേറ്റര്‍ എന്നിവയോടൊപ്പം കാര്‍ ഏസിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. മികച്ച ഇന്‍ഡസ്ട്രി എക്സ്പെര്ട്ടുകള്‍ നയിക്കുന്ന ക്ലാസ്സില്‍ പ്രാക്റ്റിക്കലിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നു. ക്ലാസിനോപ്പം പേഴ്സണാലിറ്റി ഡെവലപ്മെന്റ്, സംരംഭകത്വ വികസനം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇന്റര്‍ വ്യൂ ടിപ്പുകള്‍, മോക്ക് ഇന്റര്‍ വ്യൂ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

കോഴ്സുകള്‍ പഠിച്ച് കഴിയുമ്പോഴേക്കും ജോലി ചെയ്യുവാന്‍ തക്കവണ്ണം പ്രാവീണ്യം നേടുന്ന തരത്തിലുള്ള ട്രെയിനിങ്ങുകള്‍ ആണ് 'ഹാം ഇന്‍സ്റ്റിറ്റ്യൂറ്റില്‍' നല്‍കുന്നത് എന്നും ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യുന്നതല്ല എന്നും മാനേജ്മെന്റ്റ് പറയുന്നു. അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ള പഠന സംവിധാനങ്ങളും പ്രവര്‍ത്തന രീതിയും മാനേജ്മെന്റിന്റെ വാക്കുകളെ ഉറപ്പിക്കുന്ന തരത്തിലുള്ളത് തന്നെയാണ്.

മികച്ച കോഴ്സ് തിരഞ്ഞെടുക്കുവാനും, ഒരു കരിയര്‍ ആരംഭിക്കുവാനും കേരളത്തില്‍, പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ സ്ഥാപനങ്ങളുടെ പരിമിതിയാണ് ഹാം ഇന്സ്ടിട്യൂട്ടിലൂടെ പരിഹരിക്കപ്പെടുവാന്‍ പോകുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : +91 9072 33 88 22, +91 9151 33 88 22

ഹാം ഇന്‍സ്റ്റിറ്റ്യൂട്ട്, കിന്‍ഫ്ര പാര്‍ക്ക്, നാടുകാണി, തളിപ്പറമ്പ, കണ്ണൂര്‍

 

 


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0