• വടക്കാഞ്ചേരി - മണ്ണൂത്തി ദേശീയ പാതയിൽ നീലീപ്പാറ ക്വാറിക്ക് സമീപം അമിതവേഗതയിലെത്തിയ ട്വന്റി ഫോര്‍ വാര്‍ത്താ സംഘത്തിന്റെ കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു.
• കാസർകോട്–തിരുവനന്തപുരം
ദേശീയപാത 66ന്റെ പ്രവൃത്തികൾ പകുതിയിലേറെ പൂർത്തിയായി. 701.451
കിലോമീറ്ററിൽ 360 കിലോമീറ്ററാണ് പൂർത്തിയായത്. 16 റീച്ചിലായി 2025
അവസാനത്തോടെ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
• സംസ്ഥാനത്തെ പൊതുമേഖലാ
സ്ഥാപനങ്ങളുടെ ലാഭം ഇരിട്ടിയിലധികം വർധിച്ചതായി സിഎജി റിപ്പോർട്ട്. 2023
സെപ്‌തംബർവരെയുള്ള കണക്കനുസരിച്ച് ലാഭമുണ്ടാക്കിയ 58 പൊതുമേഖലാ
സ്ഥാപനങ്ങളുടെ മൊത്തം ലാഭം 1,368.72 കോടി രൂപ.
• മുണ്ടക്കൈ
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യേക ധനസഹായം
അനുവദിക്കുന്നത് പരിഗണനയിലാണെന്ന നിലപാട് കേന്ദ്രസർക്കാർ ഹൈക്കോടതിയിലും
ആവർത്തിച്ചു. സംസ്ഥാനം വിശദമായ മെമ്മോറാണ്ടം നൽകുന്നതിന്റെ അടിസ്ഥാനത്തിൽ
ഇത് പരിഗണിക്കുമെന്നും കോടതിയിൽ പറഞ്ഞു.
• ശൈശവവിവാഹങ്ങൾ തടയാൻ
കർശന മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീംകോടതി. ശൈശവവിവാഹം
വ്യക്തികളുടെ പരമാധികാരത്തിന്റെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പിനുള്ള
അവകാശത്തിന്റെയും ലംഘനമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
• ദൂരദര്‍ശന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റേയും ഹിന്ദി ദിനാചരണത്തിന്റേയും
ഭാഗമായി തമിഴ് നാടിന്റെ ഔദ്യോഗിക ഗാനം ആലപിച്ചതില്‍ ദ്രാവിഡ എന്ന വാക്ക്
ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി കമല്‍ഹാസൻ.
• നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56 കോടി രൂപയുടെ സ്വത്തുക്കള്‍
ഇഡി കണ്ടുകെട്ടി. നടപടി നേരിട്ടവയില്‍ മുഖ്യ പങ്കും കേരളത്തിലാണ്. ഹവാല
ഇടപാടിലൂടെ വന്ന പണം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നതായി
അന്വേഷണ ഏജന്‍സി പറയുന്നു.