• എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
സ്ഥാനത്ത് നിന്ന് നീക്കി.
• ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും അഞ്ചുലക്ഷം രൂപ അപകട ഇൻഷുറൻസ് ഏർപ്പെടുത്തി ദേവസ്വംബോർഡ്. വെർച്വൽ ക്യൂ സംവിധാനംവഴി ബുക്ക് ചെയ്യുന്ന തീർഥാടകർക്കും സ്ഥിരം, താൽക്കാലിക ജീവനക്കാർക്കുമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.
• പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ടോടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി
ഷെയ്‌ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട്. നവംബർ 18നകം അറസ്റ്റ് ചെയ്ത്
ഹാജരാക്കാനാണ് ഉത്തരവ്.
• ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നയത്തില്‍ മാറ്റം വരുത്തി റെയില്‍വേ.
ട്രെയിന്‍ യാത്രകളിലെ റിസര്‍വേഷന്‍ 120 ദിവസം എന്നത് മാറ്റി 60 ദിവസം മുമ്പ് മാത്രമാക്കി
പരിമിതപ്പെടുത്തിയാണ് റെയില്‍വേ പുതിയ നയം നടപ്പാക്കിയത്.
• ബിഹാറില്‍ വിഷമദ്യം കുടിച്ച് 20 പേര്‍ മരിച്ചു. സംസ്ഥാനത്തെ സിവാന്‍, സരണ്‍
ജില്ലകളിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്
അറിയിച്ചു.
• ബംഗ്ലാദേശിൽനിന്ന്
അസമിൽ കുടിയേറിയവർക്ക് പൗരത്വം അനുവദിക്കാൻ പൗരത്വ നിയമത്തിൽ
കൂട്ടിച്ചേർത്ത ആറ് എ വകുപ്പിന്റെ ഭരണഘടനാസാധുത ശരിവച്ച് സുപ്രീംകോടതി.
• ലോകത്ത് അതിദരിദ്രർ
ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണെന്ന് ഐക്യരാഷ്‌ട്ര സംഘടന റിപ്പോർട്.
112 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ ലോകത്താകെ 100 കോടിയിലേറെ പേർ
അതിദരിദ്രാവസ്ഥയിലാണെന്ന് യുഎൻ ഡവലപ്‌മെന്റ് പ്രോഗ്രാം റിപ്പോർട്
വ്യക്തമാക്കുന്നു.
• രക്തധമനികളെ സാരമായി
ബാധിക്കുന്ന അയോർട്ടിക് അന്യൂറിസത്തിനുള്ള എൻഡോ വാസ്ക്കുലർ അയോർട്ടിക്
റിപ്പയർ (ഇവിഎആർ) ചികിത്സയിലൂടെ 100 പേർക്ക് സാന്ത്വനമേകി കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രി.