മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയെ തുടർന്ന് പോലീസ് കേസ് അന്വേഷിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തുനിന്നും പി.പി. ദിവ്യയെ മറ്റിയതായി സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അറിയിച്ചു, പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി അഡ്വ. കെ.കെ. രത്നകുമാരിയെ തീരുമാനിച്ചതായും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിൻ്റെ ആത്മഹത്യയെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് നേരത്തെ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരെ സദുദ്ദേശ്യപരമായ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നടത്തിയതെങ്കിലും യാത്രയയപ്പ് സമ്മേളനത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് പാർട്ടി നിലപാട്.
ഇതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്നും സെക്രട്ടേറിയറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്