• നീതിദേവതയുടെ കണ്ണുകള്‍ ഇനി മൂടിവെയ്ക്കില്ല. ചരിത്രപരമായ തീരുമാനവുമായി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. മാത്രമല്ല കൈകളിലുണ്ടായിരുന്ന
വാളുകളും മാറ്റിയിട്ടുണ്ട്.
• സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ
വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂർ മുതൽ കാസറഗോഡ് വരെയുള്ള ജില്ലകളിൽ.യെല്ലോ അലർട്ട്.
• വിരമിച്ചവരെ റെയിൽവേയിൽ
ഒഴിവുള്ള തസ്തികകളിൽ നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ആവശ്യമായ
നിയമനം കരാർ അടിസ്ഥാനത്തിൽ നടത്താൻ സോൺ ജനറൽ മാനേജർമാർക്ക് റെയിൽവേ
ബോർഡ് കത്തയച്ചു. ഇതോടെ പുതിയ നിയമനങ്ങൾ ഇല്ലാതാകും.
• ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുളള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്
അധികാരമേറ്റു. ശ്രീനഗറില്‍ ഇന്ത്യാ സഖ്യ നേതാക്കളുടെ
സാന്നിധ്യത്തിലായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങുകള്‍.
• ദില്ലിയിലെ വായു മലിനീകരണത്തില്‍ ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ക്ക്
സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. വയലുകള്‍ കത്തിക്കുന്നവര്‍ക്കെതിരെ
എന്തുകൊണ്ട് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ഇരു സംസ്ഥാനങ്ങളോടും അന്വേഷിച്ചു..
• സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരത്ത്
നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 4ന് രാവിലെ മുഖ്യമന്ത്രി പിണറായി
വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.
• മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നഷ്ടമായെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന്
കോളേജ് പ്രിൻസിപ്പൽ. പദവി നീട്ടി നൽകണമെന്ന് 2019 –ൽ തന്നെ
അപേക്ഷിച്ചതാണെന്നും വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച്
ആശങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു.
• വിഷവാതകം ശ്വസിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലാണ് സംഭവം. കച്ചിയിലെ ഇമാമി അഗ്രോടെക് കമ്പനിയിലാണ് അപകടമുണ്ടായത്.
• ശബരിമല മണ്ഡലകാലത്തേക്കുള്ള വെര്‍ച്വല്‍ ബുക്കിംഗ് ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.
• മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ
സുരേന്ദ്രന് തിരിച്ചടി. സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ
ചെയ്തു. സുരേന്ദ്രന്റെ പേര് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയാണ്
സ്റ്റേ ചെയ്തത്.