• ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന്
പരിഗണിക്കും. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ
എന്നിവരടങ്ങിയ രണ്ടംഗ പ്രത്യേക ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.
• ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യവുമായി നിരാഹാര സമരം നടത്തിയ മേധാപട്കര്‍ കസ്റ്റഡിയിൽ.
• കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മാലിന്യമുക്ത നവകേരളം ക്യാമ്പയില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
• രണ്ടര വര്‍ഷം മുമ്പ് കേരളത്തില്‍ ആവിഷ്‌കരിച്ച സംരംഭക വര്‍ഷം പദ്ധതിയിലൂടെ
സംസ്ഥാനത്ത് ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം മൂന്നു ലക്ഷം പിന്നിട്ടു.
• ചീമേനിയിൽ100
മെഗാവാട്ടിന്റെ സൗരോർജ പാർക്ക് നിർമാണം ഉടൻ ആരംഭിക്കും. കാസർകോട് 100
മെഗാവാട്ട് സോളാർ പാർക്കിൽ അധികമായി അഞ്ചു മെഗാവാട്ടിന്റെ നിർമാണ
പ്രവർത്തനങ്ങളും പൂർത്തിയായി വരികയാണ്.
• കൊച്ചി കോർപറേഷനുവേണ്ടി
ബ്രഹ്മപുരത്ത് കൊച്ചി റിഫൈനറി സ്ഥാപിക്കുന്ന കംപ്രസ്‌ഡ് ബയോഗ്യാസ്
(സിബിജി) പ്ലാന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കല്ലിട്ടു. സ്വഛഭാരത്
ദിനാചരണ പരിപാടികളുടെ ഭാഗമായി ഡൽഹിയിലെ വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിലാണ്
കല്ലിടൽ നിർവഹിച്ചത്.
• ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് (എഎഫ്എംഎസ്) ആദ്യ വനിത ഡയറക്ടർ ജനറലായി വൈസ് അഡ്മിറൽ ഡോ. ആരതി സരിൻ.
• ട്വന്റി20 വനിതാ
ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. യുഎഇയാണ് വേദി. ദുബായിലും
ഷാർജയിലുമായി മത്സരങ്ങൾ അരങ്ങേറും. ആദ്യകളിയിൽ പകൽ 3.30ന് ബംഗ്ലാദേശ്
അരങ്ങേറ്റക്കാരായ സ്‌കോട്‌ലൻഡിനെ നേരിടും.
• സുപ്രീംകോടതിയുടെ സെറ്റിട്ട് വ്യാജ സിറ്റിംഗ് ഓൺലൈനായി നടത്തി സൈബർ സംഘം
തട്ടിയത് വ്യവസായിയുടെ 7 കോടി. ടെക്‌സ്റ്റെൽസ് അതികായനും വർദ്ധമാൻ
ഗ്രൂപ്പ് മേധാവിയും പത്മഭൂഷൺ ജേതാവുമായ എസ് പി ഓസ്‌വാൾ ആണ്
തട്ടിപ്പിനിരയായത്.
• കുംഭമേളയ്‌ക്കായി സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ . അടുത്ത വർഷം
ജനുവരിയിൽ പ്രയാഗ്‌രാജിലാണ് മഹാ കുംഭമേള നടക്കുക . ഈ അവസരത്തിൽ
രാജ്യത്തുടനീളം 992 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.