ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 02 ഒക്റ്റോബർ 2024 - #NewsHeadlinesToday

• രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം.

• മാലിന്യമുക്തം നവ കേരളം ജനകീയ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 11ന് കൊട്ടാരക്കര എല്‍ഐസി അങ്കണത്തില്‍ നിര്‍വഹിക്കും.

• പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ച് കേന്ദ്രം. ഏറ്റവും വലിയ പ്രകൃതി ദുരന്തമുണ്ടായ കേരളത്തിന് പ്രളയ സഹായമായി 145.60 കോടി. ഇതോടൊപ്പം മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്.

• മുഖ്യമന്ത്രി നല്‍കിയ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു ദിനപത്രം. വിവാദമായ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി പറഞ്ഞതല്ലെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും വിശദീകരണം.

• പൊതുസുരക്ഷയാണ് മുഖ്യമെന്നും റോഡുകള്‍, ജലാശയങ്ങള്‍, റെയില്‍വേ ട്രാക്ക് അടക്കമുള്ളവ കയ്യേറിയ ഏത് മതപരമായ നിര്‍മിതിയാണെങ്കിലും പൊളിച്ചു നീക്കിയേ മതിയാകുവെന്ന് സുപ്രീം കോടതി.

• പശ്ചിമ ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന് ശഷം സുരക്ഷ ഉറപ്പാക്കുന്നതില്‍ മമതാ സര്‍ക്കാര്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം.

• ജമ്മു കശ്മീരിൽ അവസാന ഘട്ട നിയമസഭാ തെരഞ്ഞെടുപ്പും അവസാനിച്ചു. 40 നിയോജക മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നത്.

• മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിൽ പട്ടികവർഗ കുടുംബങ്ങൾക്ക്‌ അധികമായി നൂറ്‌ തൊഴിൽദിനംകൂടി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ ട്രൈബൽ പ്ലസ്‌ പദ്ധതിയിൽ 5046 കുടുംബങ്ങൾ 200 തൊഴിൽദിനം പൂർത്തിയാക്കി.

• ബഹിരാകാശ ദൗത്യങ്ങള്‍ക്കിടെയുണ്ടാകുന്ന മാലിന്യങ്ങളുടെ പുനരുപയോ​ഗത്തിന് ഫലപ്രദമായ ആശയങ്ങള്‍ തേടി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. മികച്ച ആശയങ്ങള്‍ക്ക് 3 മില്യൺ ഡോളറാണ് (25.18 കോടി) സമ്മാനം.

• ലഡു വിവാദത്തിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശം ഉന്നയിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷക സംഘത്തിന്റെ അന്വേഷണം സർക്കാർ മരവിപ്പിച്ചു.

• ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ.

• അച്ചടി നിർത്തി പൂർണമായി ഡിജിറ്റലായി മോട്ടോർ വാഹന വകുപ്പ്. ഇനി ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്ന അന്നു തന്നെ ലൈസൻസ് ലഭിക്കും. അപേക്ഷകര്‍ക്കു വീട്ടിലെത്തി രാത്രിയോടെ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0