ബേക്കറി പലഹാരങ്ങൾ പതിവായി കഴിക്കാറുണ്ടോ? പകരം കഴിക്കാം നിലക്കടല... #Health

 


ഭക്ഷണശീലങ്ങളാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്ന പ്രധാനഘടകം. വൈകിട്ടത്തെ ചായയോടൊപ്പം ബേക്കറി പലഹാരങ്ങള്‍ കഴിക്കുന്നത് പലരുരേയും ദിനചര്യയുടെ ഭാഗമാണ്. എന്നാല്‍ ഈ ഭക്ഷണങ്ങള്‍ പലതും ആരോഗ്യത്തിന് നല്ലതല്ല. എണ്ണയില്‍ വറുത്തതും കൊഴുപ്പുകളടങ്ങിയതുമായ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇതിന് പകരമായി ഒരു പിടി നിലക്കടല കഴിക്കുന്നത് ശീലമാക്കാം. ഇതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്.

ശരീരഭാരം കുറയ്ക്കാന്‍ മികച്ചൊരു ഭക്ഷണമാണിത്. നാരുകള്‍ അടങ്ങിയ നിലക്കടല കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാനും ഗുണകരമാകും. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ നിലക്കടല ചര്‍മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് കഴിക്കുന്നത് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡും, ഒമേഗ 6 ഫാറ്റി ആസിഡും അടങ്ങിയ നിലക്കടല തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെട്ടതാക്കും.

ഇത് പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവയുടെ കലവറയാണ്. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയവയും ഇതിലടങ്ങിയിട്ടുണ്ട്.

നിലക്കടലയില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്താന്‍ ഇത് കഴിക്കുന്നത് നല്ലതാണ്. നിലക്കടലയുടെ ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ ഗുണം ചെയ്യും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0