സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയം; ഇതുവരെയുള്ള പരിശോധന ഫലങ്ങൾ നെഗറ്റീവെന്ന് ആരോഗ്യമന്ത്രി... #Veena_George

 


സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതുവരെയുള്ള പരിശോധന ഫലങ്ങൾ എല്ലാം നെഗറ്റീവ് ആണ്. നിപ വൈറസ് വ്യാപനം നടക്കുന്ന മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

പ്രകൃതിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും വീണ ജോർജ് ഇടുക്കിയിൽ പറഞ്ഞു.

പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 267 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0