ഒരുവർഷത്തെ സൗജന്യ എയർ ഫൈബർ കണക്ഷൻ വാഗ്ദാനം ചെയ്ത് ജിയോ- വിശദമായറിയാം... #Jio

 


ദീപാവലിക്ക് മുന്നോടിയായി എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. ജിയോയുടെ ദിവാലി ധമാക്ക പ്രൊമോഷന്‍ ഓഫറിന്റെ ഭാഗമായി ഒരു വര്‍ഷത്തെ സൗജന്യ ജിയോ എയര്‍ഫൈബര്‍ കണക്ഷന്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും.

നിലവിലുള്ളതോ പുതിയതോ ആയ ജിയോ ഫൈബര്‍, എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. എന്നാല്‍ ഇത് സാധാരണ ഒരു ബ്രോഡ്ബാന്‍ഡ് ഓഫറല്ല. റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ നിന്നോ മൈ ജിയോ സ്‌റ്റോറുകളില്‍ നിന്നോ കുറഞ്ഞത് 20000 രൂപയ്‌ക്കെങ്കിലും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ടിവി, എസി, ഫ്രിഡ്ജ്, ഫോണ്‍ പോലുള്ളവ വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ സ്വന്തമാക്കാനാവും. പുതിയ സ്മാര്‍ട് ടിവി വാങ്ങുന്നവര്‍ക്ക് വീട്ടില്‍ കണക്ടിവിറ്റി ഇല്ലെങ്കില്‍ ഈ ഓഫര്‍ പ്രയോജനം ചെയ്യും.

നിലവിലുള്ള ജിയോ എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് 2222 രൂപയുടെ മൂന്ന് മാസത്തെ ദീപാവലി പ്ലാന്‍ റീച്ചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷത്തെ സൗജന്യ സേവനത്തിന് യോഗ്യരാണ്. ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്കും ഇതേ പ്ലാന്‍ റീച്ചാര്‍ജ് ചെയ്താല്‍ ഓഫര്‍ സ്വന്തമാക്കാം.

യോഗ്യരായ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷക്കാലത്തിനിടെ 12 കൂപ്പണുകള്‍ ലഭിക്കും. 2024 നവംബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെ വാലിഡിറ്റി ഉള്ളതാണിത്. ഉപഭോക്താവിന്റെ നിലവിലുള്ള ജിയോ എയര്‍ഫൈബര്‍ പ്ലാനിന്റെ അതേ മൂല്യമുള്ള ഈ കൂപ്പണുകള്‍ റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ, ജിയോ പോയിന്റ്, ജിയോമാര്‍ട്ട് ഡിജിറ്റല്‍ എക്സ്ലൂസീവ് സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ റിഡീം ചെയ്യാം. പക്ഷേ, കൂപ്പണ്‍ ഉപയോഗിക്കണമെങ്കില്‍, , ഓരോ കൂപ്പണും ലഭിച്ച് 30 ദിവസത്തിനുള്ളില്‍ 15000 രൂപയോ അതില്‍ കൂടുതലോ രൂപയുടെ ഇലക്ട്രോണിക്‌സ് വാങ്ങണം.

സെപ്റ്റംബര്‍ 18 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് ദീവാലി ധമാക്ക ഓഫര്‍ ലഭിക്കുക.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0