ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 08 സെപ്റ്റംബർ 2024 - #NewsHeadlinesToday

• ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല; തിരുവനന്തപുരം അന്താരാഷ്ട്ര വാമനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികൾ പണിമുടക്കിൽ.

• കൊൽക്കത്തയിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം തുടരുന്നു. മുഖ്യപ്രതി സഞ്ജയ് റോയി ഒറ്റക്കാണ് കൊലചെയ്തതെന്ന നിഗമനത്തിലാണ് സിബിഐ.

• തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്‌ ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും വീട് വിൽക്കാനുള്ള സമയപരിധി ഏഴ് വർഷമായി കുറച്ച് ഉത്തരവായി.

• ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും. ഷിരൂരിൽ നിലവിൽ കാലാവസ്ഥ വളരെ അനുകൂലമാണ്. മഴ കുറഞ്ഞു നിൽക്കുന്ന കാലാവസ്ഥയാണ് ഇപ്പോൾ.

• മധ്യ ബംഗാൾ ഉൾക്കടലിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

• സംഘർഷം രൂക്ഷമായ മണിപ്പുരിൽ ആഭ്യന്തരയുദ്ധത്തിന്‌ സമാനമായ സ്ഥിതിയെന്ന് റിപ്പോർട്ട്.

• പാൽ, പാലുൽപ്പന്ന വിറ്റുവരവിൽ  വർധന രേഖപ്പെടുത്തി മിൽമ. മിൽമയുടെയും മേഖല യൂണിയനുകളുടെയും 2023-24 വർഷത്തെ  വിറ്റുവരവിൽ  5.52 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.

• ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ.

• അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബോയിങ്‌ സ്‌റ്റാർലൈനർ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽനിന്ന്‌ ഭൂമിയിൽ തിരിച്ചെത്തി. സുരക്ഷാകാരണങ്ങളാൽ ആളില്ലാതെയാണ്‌ പേടകം മടങ്ങിയെത്തിയത്‌.

• കേന്ദ്ര ജലകമീഷനിലും സുപ്രീംകോടതിയിലും കേരളത്തിനുവേണ്ടി അന്തർസംസ്ഥാന ജലവിഷയം കൈകാര്യം ചെയ്യാൻ കെഎസ്‌ഇബി ഡെപ്യൂട്ടി ചീഫ്‌ എൻജിനീയർ (സിവിൽ) ജെയിംസ്‌ വിൽസനെ നിയോഗിച്ചു. ഡാം സുരക്ഷാ വിദഗ്‌ധനായ ജെയിംസ്‌ വിൽസൻ മുല്ലപ്പെരിയാർ സ്പെഷ്യൽ സെൽ മുൻ അംഗമാണ്‌.

• പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് എച്ച് 3 എന്‍ 2 വും എച്ച് 1 എന്‍ 1 രോഗവും സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

• മാർപാപ്പയെ വധിക്കാൻ ശ്രമിച്ച 7പേർ ഇന്തൊനീഷ്യയിൽ അറസ്റ്റിൽ. മൂന്നു ദിവസത്തെ ഇന്തൊനേഷ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ പാപ്പുവ ന്യൂഗിനിയിലെത്തി.

• പക്ഷിപ്പനിയെ തുടർന്ന് നിയന്ത്രണങ്ങൾ നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം. ഡിസംബർ 31 വരെ നാലു മാസത്തേക്കാണ് നിരോധനം.

• പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ സന്ദർശന പരിപാടികൾക്കായാണ് രാഹുൽ അമേരിക്കയിൽ എത്തുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0