ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 06 സെപ്റ്റംബർ 2024 - #NewsHeadlinesToday

• എസ് പി സുജിത് ദാസിന് സസ്പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവ് പ്രകാരമാണ് നടപടി.

• സപ്ലൈകോ ഓണം ഫെയറിന് തുടക്കം. സംസ്ഥാന തല ഉദ്‌ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

• പീഡനക്കേസില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്.

• സംഘർഷങ്ങൾ ആളിക്കത്തിക്കാൻ മതം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി മാർപാപ്പ. വിവിധ മതങ്ങളിൽ നിന്നുള്ള ആളുകളെന്ന നിലയിൽ നമ്മെ വ്യത്യസ്തരാക്കുന്നതിനപ്പുറം നമ്മൾ എല്ലാവരും സഹോദരന്മാരാണ്. എല്ലാ തീർത്ഥാടകരും ദൈവത്തിലേക്കുള്ള വഴിയിലാണെന്നും മാർപാപ്പ പറഞ്ഞു.

• നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഒരു മാസത്തെ പെൻഷൻ ഓണത്തിന് നൽകും.

• രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്‍ നിന്നും വ്യവസായ മന്ത്രി പി രാജീവ് പുരസ്‌കാരം ഏറ്റുവാങ്ങി.

• സ്‌കൂള്‍ യൂണിഫാം പദ്ധതിയുടെ കുടിശിക സര്‍ക്കാര്‍ അനുവദിച്ചു. നാല്‍പത്തിമൂന്ന് കോടി  അന്‍പത് ലക്ഷം രുപയാണ് അനുവദിച്ചത്. തൊഴിലാളികളുടെ നെയ്ത്തു
കൂലിക്കാണ് തുക അനുവദിച്ചു നല്‍കിയത്.

• ഹേമ കമ്മിറ്റി റിപ്പോർറ്റുമായി ബന്ധപ്പെട്ട കേസുകളിൽ വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ചിന് രൂപം നൽകി.

• ആഗോള മാന്ദ്യം ഐഐടി, ഐഐഎം വിദ്യാര്‍ത്ഥികളെയും ബാധിച്ചു. വന്‍കിടകമ്പനികളിലേക്കുള്ള കാമ്പസ് സെലക്ഷന്‍ കുറഞ്ഞു.
ബോംബെ ഐഐടിയിലെ 25 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് റിക്രൂട്ട്മെന്റിലൂടെ ജോലി ലഭിച്ചില്ല.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0