• ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വേദിയാകാൻ ഒരുങ്ങി ഇംഗ്ലണ്ടിലെ 
ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട്. 2025 ജൂൺ 11 മുതൽ 15 വരെയാണ് ചാമ്പ്യൻഷിപ്പ്.
• കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകി നെഹ്റു ട്രോഫി ജലോത്സവം ഈ മാസം 28ന് നടത്താൻ തീരുമാനമായി.
• ചലച്ചിത്ര അക്കാദമിയുടെ താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയമിച്ചു. പ്രേംകുമാര്‍ നിലവില്‍ വൈസ് ചെയര്‍മാനാണ്.
• ബലാത്സംഗകേസ് പ്രതികൾക്ക് വധ ശിക്ഷ ഉറപ്പാക്കുന്ന ‘അപരാജിത വുമണ്‍ ആന്‍ഡ് 
ചൈല്‍ഡ് ബില്‍ 2024’  മമത ബാനർജി സർക്കാർ ഏകകണ്ഠമായി 
പശ്ചിമ ബംഗാൾ നിയമസഭയിൽ പാസ്സാക്കി.
• മലപ്പുറം എസ്.പിയായിരുന്നപ്പോൾ സുജിത്ത് ദാസിന്‍റെ നേതൃത്വത്തിൽ നടത്തിയ സ്വർണവേട്ടകളിൽ അന്വേഷണം പ്രഖ്യാപിച്ച് കസ്റ്റംസ്.
• പച്ചക്കറി മുതൽ പൂക്കൾവരെ ഒരുക്കി, സംസ്ഥാനമാകെ 2000-ലേറെ ഓണച്ചന്തകളുമായി കുടുംബശ്രീ.
• കേരളത്തിലെ എല്ലാ സിനിമാ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കുമെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി.
 വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.