• പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണത്തിന്റെ ഭാഗമായി ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.
• ഇപിഎഫ് പെൻഷൻകാർക്ക്
രാജ്യത്തെ ഏതു ബാങ്കിന്റെയും ഏതു ശാഖയില്‍നിന്നും പെൻഷൻ തുക
പിൻവലിക്കാവുന്ന സംവിധാനം ജനുവരി ഒന്ന് മുതൽ നിലവില്‍വരും.
• വിലക്കുറവും ഓഫറുകളുമായി സപ്ലൈകോയുടെ ഓണം ഫെയറുകള്‍ക്ക് ഇന്ന് തുടക്കമാകും.
ഓണകാലത്ത് കുറഞ്ഞ നിരക്കില്‍ ജനങ്ങളിലേക്ക് ഗുണമേന്മയുള്ള സാധനങ്ങള്‍
എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.
• ദക്ഷിണ റെയില്‍വെ മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍
ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള എറണാകുളം-ടാറ്റാ
നഗര്‍ എക്‌സിപ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.
• വിഴിഞ്ഞം അന്താരാഷ്ട്ര
തുറമുഖത്തിന്റെ അനന്തസാധ്യതകൂടി മുന്നിൽക്കണ്ട് കേരളത്തെ ലോജിസ്‌റ്റിക്‌സ്
ഹബ്ബാക്കി മാറ്റാനുള്ള പാർക്ക് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.
• ഇന്ന് അധ്യാപകദിനം. ഇന്ത്യയുടെ
രണ്ടാമത്തെ രാഷ്ട്രപതിയും അധ്യാപകനും തത്വചിന്തകനുമായിരുന്ന ഡോക്ടർ എസ്
രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്.
• സംസ്ഥാന സർക്കാരിന്റെ സൂക്ഷ്‌മ
ചെറുകിട ഇടത്തരം സംരംഭങ്ങളെ (എംഎസ്‌എംഇ) ശക്തിപ്പെടുത്താനുള്ള റാംപ്
(റൈസിങ് ആൻഡ് ആക്‌സിലറേറ്റിങ് എംഎസ്‌എംഇ പെൻഫോമൻസ്) പദ്ധതിക്ക്
കേന്ദ്ര അംഗീകാരം.
• കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിന് രണ്ടാം ജയം. തൃശ്ശൂര്‍ ടൈറ്റന്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്തു.