മുഖം മറച്ചെത്തിയ പെണ്‍കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്കും ഭാഗ്യലക്ഷ്മി മറുപടി പറഞ്ഞു. ഞങ്ങള്‍ മുഖം മറയ്ക്കാതെയാണ് ഇപ്പോള്‍ അവരുടെ ആരോപണത്തില്‍ ഇപ്പോള്‍ മറുപടി നല്‍കുന്നത്. ആരോപണങ്ങള്‍ നേരിടും. അപമാനിച്ചതിന് എതിരെ നിയമ നടപടി സ്വീകരിക്കും. പൊലീസില്‍ പരാതി നല്‍കും. മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
'സിനിമാ ലോകത്തുള്ള എല്ലാ സ്ത്രീകളും അപമാനിക്കപ്പെടുന്നു'; ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഭാഗ്യലക്ഷ്മി... #Hema_Committee_Report
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി. റിപ്പോര്‍ട്ട് പുറത്ത് വന്ന അന്നു മുതല്‍ സിനിമാ ലോകത്തുള്ള എല്ലാ സ്ത്രീകളും അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഏറ്റവും താഴെ തട്ടില്‍ ഉള്ളവര്‍ അപമാനിക്കപ്പെടുന്നവെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നത് ഒരു തരത്തില്‍ ദ്രോഹമെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. സമൂഹത്തിലും, കുടുംബത്തിലുമുള്ളവരുടെ മുന്നില്‍ അപമാനിക്കപ്പെടുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.