പൊരുതി നേടിയതാണ് സ്വാതന്ത്ര്യം, ആരും വെറുതേ തന്ന് പോയതല്ല... ത്രിവർണ്ണ പാതക, അനേകമാളുകളുടെ ജീവൻമരണ പോരാട്ടത്തിന്റെ നേർ സാക്ഷ്യമാണ്..
ഒരു ദിവസം കൊണ്ട് നേടിയെടുത്തതുമല്ല, പല തലമുറകൾ അനുഭവിച്ച കൊടിയ പീഡകൾക്കൊടുവിൽ നമുക്ക് മുൻപേ പോയവരിൽ ചിലർ അവരുടെ സ്വ ജീവൻ സമർപ്പിച്ച് നേടി തന്നതാണ്.
ഒരു ജനത ഒറ്റകെട്ടായി നിന്ന് പൊരുതി നേടിയ വിജയമാണ്. അങ്ങനെയുള്ള സ്വാതന്ത്ര്യത്തെ നാം അതേ വിലയോടെ കാണേണ്ടതുണ്ട്, അറിയേണ്ടതുണ്ട്, ബഹുമാനിക്കേണ്ടതുണ്ട്, കാത്ത് സൂക്ഷിക്കേണ്ടതുണ്ട്.
ഇത് നമ്മുടെ ആഘോഷമാണ്, അഭിമാനമാണ്, വരൂ നമ്മൾ ഇന്ത്യൻ ജനതയാണ്. നമുക്കിനിയും മുന്നോട്ട് കുതിക്കേണ്ടതുണ്ട്, നമ്മുടെ സ്വാതന്ത്ര്യം നിലനിർത്തേണ്ടതുണ്ട്. ഈ ലോകത്തിന് മാതൃകയാവേണ്ടതുണ്ട്..
അതിനായി ആ സ്വാതന്ത്ര്യം നാം കാത്ത് സൂക്ഷിക്കേണ്ടതുണ്ട്.. എല്ലാ ഭാരതീയർക്കും മലയോരം ന്യൂസിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ..