• രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. ചെങ്കോട്ടയിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും.
• സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ
മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെല്ലോ
അലർട്ടും പ്രഖ്യാപിച്ചു.
• വയനാട് ദുരന്തബാധിതര്‍ക്ക് വാടക ഇനത്തില്‍ പ്രതിമാസം 6000 രൂപ നല്‍കുമെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും 6000
രൂപ നല്‍കും.
• ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി. എസ്ഡിആര്‍എഫും ഈശ്വര്‍ മാല്‍പെ സംഘവും തിരച്ചിലിനായി
ഗംഗാവാലി പുഴയില്‍ ഇറങ്ങിയിട്ടുണ്ട്.
• വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി
ദുരന്തനിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം.
നിലവില്‍ വന്‍കിട പദ്ധതികള്‍ക്ക് മാത്രമാണ്
ദുരന്തനിവാരണ മാര്‍ഗരേഖ നിര്‍ബന്ധമുള്ളത്.• ഉരുൾപൊട്ടൽ ദുരന്തത്തിൽ
ഇതുവരെ 270 മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഡിഎൻഎ
പരിശോധനക്ക് വിധേയമാക്കിയതിൽനിന്നാണ് ഈ കണക്ക്.
• മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക് ബുധൻ വൈകിട്ട് 6.15 വരെ 160.79 കോടി രൂപ (160,
79,17,342) ലഭിച്ചു. ബുധനാഴ്ച കേരള നേഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ
അഞ്ചുകോടി രൂപ നൽകി.
• സാമൂഹിക ശ്രേണികളെ
അടിസ്ഥാനമാക്കി ഭിന്നതയുണ്ടാക്കുന്ന പ്രവണതകൾ തള്ളിക്കളയേണ്ടതുണ്ടെന്ന്
രാഷ്‌ട്രപതി ദ്രൗപദി മുർമു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാഷ്‌ട്രത്തെ അഭിസംബോധന
ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഒളിമ്പിക്‌സ് ജേതാക്കളെ രാഷ്‌ട്രപതി
അഭിനന്ദിച്ചു.
• വിനേഷ് ഫോഗട്ടിന്റെയും
രാജ്യത്തിന്റെയും പ്രതീക്ഷ അവസാനിച്ചു. പാരിസ് ഒളിമ്പിക്‌സിൽ വനിതാ
ഗുസ്‌തിയിലെ സ്വർണപ്പോരിനുമുമ്പ് അയോഗ്യയാക്കിയ നടപടി അന്താരാഷ്‌ട്ര കായിക
തർക്കപരിഹാര കോടതി ശരിവച്ചു.
• കൃഷി ഭവനുകളെ സ്മാര്‍ട്ടാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ്
തയ്യാറാക്കിയ ‘കതിർ’ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ്ബ് ആന്റ് ഇൻഫർമേഷൻ
റെപ്പോസിറ്ററി) സോഫ്റ്റ്‌വേര്‍ ചിങ്ങം ഒന്നിന് പ്രവർത്തനം ആരംഭിക്കും.