മലയാള ചലച്ചിത്രനടൻ നിർമൽ ബെന്നി അന്തരിച്ചു... #Obit

മലയാള ചലച്ചിത്രനടൻ നിർമൽ ബെന്നി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത ആമേൻ എന്ന ചിത്രത്തിലെ കൊച്ചച്ചനായി ശ്രദ്ധേയനായ നടനാണ് നിർമൽ ബെന്നി.

''പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ചൻ, എന്റെ 'ദൂരം' സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയാണ് മരണം. പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവേശ്വരനോട് പ്രാർഥിക്കുന്നു.''–സഞ്ജയ് പടിയൂരിന്റെ വാക്കുകൾ.

കൊമേഡിയനായാണ് നിർമൽ ബെന്നി കരിയർ ആരംഭിച്ചത്. യൂട്യൂബ് വിഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2012 -ൽ പുറത്തിറങ്ങിയ നവാഗതർക്ക് സ്വാഗതം ആണ് ആദ്യചിത്രം.തുടർന്ന് ആമേൻ, ദൂരം എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0