കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി പത്തുവയസ്സുകാരി മരിച്ചു. ചേലക്കര വട്ടുളിയില്‍ റെജി-ബ്രിസ്ല ദമ്പതിമാരുടെ മകള്‍ എല്‍വിന റെജിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം.
കിടപ്പുമുറിയില്‍ കുട്ടി കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരണം സംഭവിച്ചെന്നാണ് നിഗമനം. സംഭവമയത്ത് മാതാപിതാക്കള്‍ വീട്ടിലെ മറ്റിടങ്ങളിലായിരുന്നു. രാത്രി ഭക്ഷണം കഴിക്കാന്‍ വിളിക്കാനെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങിയനിലയില്‍ കുട്ടിയെ കണ്ടത്. ഷാളിന്റെ ഒരുഭാഗം ജനലിലും മറ്റൊരു ഭാഗം കഴുത്തില്‍ കുരുങ്ങിയനിലയിലുമായിരുന്നു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവത്തില്‍ ചേലക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.