അതിബുദ്ധി പ്രയോഗിച്ചു : ഷൂസിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 33.36 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പിടികൂടി.
നെടുമ്പാശ്ശേരി: ഷൂസിന്റെ സോളിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 33.36 ലക്ഷം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ പിടികൂടി.ഫ്ളൈ ദുബായ് വിമാനത്തിൽ ദോഹയിൽനിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശി നൗഷാദിന്റെ പക്കൽനിന്നാണ് കസ്റ്റംസ് 466 ഗ്രാം സ്വർണം പിടികൂടിയത്. എട്ട് സ്വർണ ചെയിനുകളാണ് സോളിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. സംശയം തോന്നിയതിനെ തുടർന്ന് സോൾ പൊളിച്ചുനോക്കിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്.