• കൊൽക്കത്തയിലെ പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ ബംഗാളിൽ പ്രതിഷേധം തുടരുന്നു.
• രാജ്യത്തിന്റെ മൊത്ത
ആഭ്യന്തരോൽപ്പാദനം (ജിഡിപി) താഴ്‌ന്നു. നടപ്പ് സാമ്പത്തികവർഷത്തിന്റെ
ആദ്യപാദത്തിൽ (ഏപ്രിൽ, ജൂൺ) 6.7 ശതമാനമായാണ് കുറഞ്ഞത്. 15 മാസത്തെ ഏറ്റവും
താഴ്‌ന്നനിരക്കാണിത്.
• വഖഫ് നിയമ ഭേദഗതി ബിൽ
പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിക്ക് മുമ്പാകെ ആശങ്കയറിയിച്ച്
മുസ്ലിം സംഘടനകൾ. പാർലമെന്റ് മന്ദിരത്തിൽ വെള്ളിയാഴ്‌ച ചേർന്ന രണ്ടാം
യോഗത്തിലാണ് നിലപാടറിയിച്ചത്.
• കൊച്ചി-ബംഗളൂരു വ്യവസായ
ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ്
ക്ലസ്റ്ററിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ടാസ്‌ക്
ഫോഴ്‌സ് രൂപീകരിച്ചു.
• സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത സഹകരണ പുനരുദ്ധാരണ നിധി യാഥാർത്ഥ്യമായി വിജ്ഞാപനം പുറത്തിറങ്ങി.
• മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തുന്നതിന് മുൻപേ ആദ്യം അറ്റകുറ്റപ്പണി നടത്തണമെന്ന
തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് നിലപാട് കടുപ്പിച്ച് കേരളം.
• ഗാനരചയിതാവും
ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച്
ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരം മോഹൻലാലിന്.