ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 20 ആഗസ്റ്റ് 2024 - #NewsHeadlinesToday

• ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധ ശക്തമാകുന്നു. നീതി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി സെൻട്രൽ പ്രൊട്ടക്ഷഷൻ ആക്ട് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

• സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

• വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• മലയാള സിനിമ മേഖലയിൽ ചൂഷണം നടത്തിയവരിൽ പ്രമുഖ നടന്മാരും ഉന്നതരും ഉൾപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹേമ കമ്മിറ്റി റിപ്പോർട്ട്.

• എച്ച്എംടിയെ സ്വകാര്യവൽക്കരിക്കില്ലെന്നും കമ്പനി നവീകരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്ര ഉരുക്ക്‌–-ഘന വ്യവസായമന്ത്രി എച്ച്‌ ഡി കുമാരസ്വാമി.

• വ്യവസായ വാണിജ്യവകുപ്പിനുകീഴിൽ 2,75,024 പുതിയ സംരംഭവും 5,85,233 തൊഴിലവസരവും സൃഷ്ടിച്ചതായി വ്യവസായമന്ത്രി പി രാജീവ്‌ പറഞ്ഞു.

• ജമ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സിആര്‍പിഎഫ് ഇൻസ്പെക്ടറിന് വീരമൃത്യു. സിആര്‍പിഎഫ് 187ാമത് ബറ്റാലിയനിലെ ഇൻസ്പെക്ടര്‍ കുൽ​​ദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്.

• ഭൂമി കുംഭകോണ കേസിൽ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നൽകിയ ഗവർണറുടെ നടപടി ചോദ്യംചെയ്‌ത്‌ കർണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0