• ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ദില്ലിയിലും
ഹരിയാനയിലും വെള്ളക്കെട്ട് രൂക്ഷം. കനത്ത മഴ റെയില്‍ -റോഡ് ഗതാഗങ്ങളെ
കാര്യമായി ബാധിച്ചു. പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍
ദുരിതത്തിൽ.
• സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ
മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി
ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ്.
• വയനാടിനെ കരകയറ്റാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന
പ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന 110 കോടി
കടന്നു.
• ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സേവന രേഖകള്‍ ലഭ്യമാക്കി
സര്‍ക്കാര്‍ സംവിധാനം. ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ട് ദിവസങ്ങളിലായി 1162 അവശ്യ സേവന രേഖകളാണ് വിതരണം ചെയ്തത്.
• വയനാട്ടിലെ ഉരുള്‍പൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം ഈ മാസം
പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജന്‍. വാടക വീട് സ്വയം
കണ്ടെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ വാടക നല്‍കും.
• വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരുടെ മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.
• മദ്യനയക്കേസില്‍ സിബിഐ അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയിൽ.
• സ്വതന്ത്ര അന്വേഷണം നേരിടാൻ തയ്യാറാകുമോയെന്ന് സെബി മേധാവി മാധബി പുരിയെ വെല്ലുവിളിച്ച് ഹിൻഡൻബർഗ് റിസെർച്ച് രംഗത്ത്.
• കർണാടക ഷിരൂരിൽ
മണ്ണിടിച്ചിലിൽ കുടുങ്ങി കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ അടക്കം മൂന്ന്
പേർക്കായുള്ള തിരച്ചിൽ ചൊവ്വാഴ്ച പുനഃരാരംഭിക്കും. അർജുനൊപ്പം രണ്ട്
കർണാടക സ്വദേശികളെയും കണ്ടെത്തേണ്ടതുണ്ട്.
• ദേശീയ ഉന്നത വിദ്യാഭ്യാസ
ഗുണനിലവാര പരിശോധനയിൽ തിളക്കമാർന്ന നേട്ടം കൊയ്‌ത് കേരളത്തിലെ
സർവകലാശാലകൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ പൊതുമേഖല സർവകലാശാലകളിലെ ആദ്യ 15 റാങ്കിൽ കേരളത്തിന്റെ മൂന്ന്
സർവകലാശാലകൾ സ്ഥാനം ഉറപ്പിച്ചു.
• പതിമൂന്ന് വർഷത്തിനിടെ
സംസ്ഥാനത്ത് പ്രവർത്തനം അവസാനിപ്പിച്ചത് 2543 ക്വാറികൾ. 2011ൽ 3104
ക്വാറികളാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ ഇപ്പോഴുള്ളത് 561 മാത്രം.
• മുല്ലപ്പെരിയാർ ഡാം
സുരക്ഷാവിഷയത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന് ജലവിഭവ മന്ത്രി റോഷി
അഗസ്റ്റിൻ. ഇടുക്കി കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകനയോഗത്തിൽ
സംസാരിക്കുകയായിരുന്നു മന്ത്രി.
• തൃപ്പൂണിത്തുറയില്‍
നടക്കുന്ന ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയ്ക്ക് മാറ്റമില്ല.
ഘോഷയാത്രയ്ക്ക് ശേഷമുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
നല്‍കും.
• തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കുന്നു. കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളില്‍ അടക്കം സമഗ്ര ഭേദഗതിയാണ് നടപ്പാക്കാന്‍
പോകുന്നതെന്ന് മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
• ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന ഹര്‍ജിയില്‍
ഹൈക്കോടതി വിധി ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സിംഗിള്‍ ബഞ്ച് വിധി
പറയുക. ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയില്‍
ജസ്റ്റിസ് വി.ജി അരുണിറ്റ് ബഞ്ചാണ് വിധി പറയുന്നത്.