മണ്ണിടിച്ചില്‍ ദുരന്തം മൂലം കേരളത്തിന്റെ നോവായി മാറിയ വയനാട് മേപ്പാടിയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം കനത്ത മഴ തുടരുകയാണ്. മേപ്പാടി, മൂപ്പൈനാട്, തൊണ്ടര്‍നാട്, കോട്ടത്തറ പഞ്ചായത്തുകളില്‍ ആണ് കനത്ത മഴ. കടച്ചിക്കുന്നു, വടുവന്‍ചാല്‍ എന്നിവിടങ്ങളില്‍ 3 മണിക്കൂറിനിടെ 100mm മഴ പെയ്തുവെന്ന് സ്വകാര്യ ഏജന്‍സിയുടെ കണക്ക് സൂചിപ്പിക്കുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായ കുന്നുകളോട് ചേര്‍ന്നാണ് മഴ. മലവെള്ളപ്പാചില്‍ സാധ്യത സ്വകാര്യ ഏജന്‍സി ആയ ഹ്യും പ്രവചിക്കുന്നുണ്ട്.
സംസ്ഥാനത്ത് തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്... #Rain_Alert
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയ്ക്കും മലപ്പുറത്തിനും പുറമേ പത്തനംതിട്ട ജില്ലയില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ട് ആയി മാറി. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് , കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.