• വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മലയിലും മുണ്ടക്കൈയിലും രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കും. തിരച്ചിലിന്റെ ആറാം ദിനമാണിന്ന്. ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 206 പേരെ.
• സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
• വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ ദുരന്ത മേഖലയിലെ എല്ലാ കുട്ടികള്‍ക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
• കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി ഇന്ന് തിരച്ചിൽ നടത്തും. ഗംഗാവലി പുഴയിൽ വെള്ളം കുറയുന്നത് പരിഗണിച്ചാണ് തിരച്ചിൽ.
• ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആഗസ്ത് മാസത്തെ റേഷൻ വിഹിതം സൗജന്യമായി നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
• കേന്ദ്രസർക്കാരിൻ്റെ നിർദ്ദിഷ്ട് ബ്രോഡ്കാസ്റ്റ് ബില്ലിലൂടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ കണ്ടൻ്റ് ക്രിയേറ്റർമാർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം.
• വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയൊഴുകുന്നു. വിവിധ മേഖലകളിലെ പ്രമുഖരും സാധാരണക്കാരും ഉൾപ്പടെ ലക്ഷക്കണക്കിനാളുകളാണ് സഹായഹസ്തം നീട്ടുന്നത്.
• കഴിഞ്ഞവർഷം 2.16 ലക്ഷംപേർ ഇന്ത്യൻപൗരത്വം ഉപേക്ഷിച്ചെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി കീർത്തിവർധൻ സിങ്ങ്.