സുഹൃത്തിന്റെ നാലുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു; 22-കാരൻ അറസ്റ്റിൽ #Mukkam


 കോഴിക്കോട്: മുക്കത്ത് നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 22കാരൻ അറസ്റ്റില്‍. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥിലാജാണ്  അറസ്റ്റിലായത്. മുക്കം പൊലീസ് വയനാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സുഹൃത്തിൻ്റെ കുഞ്ഞിനെയാണ് മിഥിലാജ് പീഡനത്തിനിരയാക്കിയത്.

കുട്ടി അസ്വാഭാവികമായി പെരുമാറുന്നത് കണ്ട് അംഗൻവാടി ടീച്ചർക്ക് സംശയം തോന്നുകയായിരുന്നു. കുട്ടിയോട് വിവരങ്ങൾ ചോദിച്ചപ്പോൾ കാര്യങ്ങൾ വ്യക്തമായി. ശരീരത്തിൽ പലയിടത്തും വേദനയുള്ളതായി കുട്ടി പറഞ്ഞു.

വിവരം അംഗൻവാടി ടീച്ചർ രക്ഷിതാക്കളെ അറിയിച്ചു. മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ഇതോടെ മിഥിലാജ് ഒളിവിൽ പോയി. തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മിഥിലാജിനെ പിടികൂടിയത്.

 22 year old man arrested for sexually assaulting friend's four year old child in Mukkam Kozhikode

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0