• സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ
വഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
• വ്യവസായ പാര്‍ക്കുകളുടെ പാട്ട വ്യവസ്ഥകളില്‍ ഇളവ്. വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനാണ് ഭേദഗതിയെന്ന് മന്ത്രി പി രാജീവ്.
• നിയന്ത്രണ രേഖയിൽ ഇന്ത്യൻ സേനയ്‌ക്കെതിരായ പാകിസ്ഥാൻ ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. നാല് സൈനികര്‍ക്ക്
പരിക്കേറ്റു.
• നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ വൈകിപ്പിക്കുന്നതും
രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുന്നതും ചോദ്യംചെയ്ത് സമര്‍പ്പിച്ച
ഹര്‍ജിയില്‍ കേരള, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍മാര്‍ മൂന്നാഴ്ചയ്ക്കകം മറുപടി
നല്‍കണമെന്ന് സുപ്രീംകോടതി.
• ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 43 റൺസിൻ്റെ വിജയം.
• സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി
മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള
റാവൂസ് എന്ന യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് സംഭവം. രണ്ട്
പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്.
• വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുനലൂർ-ചെങ്കോട്ട പാതയും വൈദ്യുത
തീവണ്ടികൾക്ക് വഴിമാറി. ഞായറാഴ്ച പുലർച്ചെ തിരുനെൽവേലിയിൽനിന്ന്
പാലക്കാട്ടേക്കുപോയ ’പാലരുവി എക്സ്‌പ്രസ്’ പാതയിലെ ആദ്യ വൈദ്യുത
യാത്രാവണ്ടിയായി.