ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 26 ജൂലൈ 2024 - #NewsHeadlinesToday

• ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പതിനൊന്നാം ദിനത്തിൽ. കനത്ത മഴയും ഗംഗാവാലി നദിയിലെ അടിയൊഴുക്കുമാണ് ദൗത്യത്തിന് വെല്ലുവിളി.

• നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പുതുക്കിയ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചത്.

• 2023 ലെ സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കവിതയ്ക്കുള്ള പുരസ്കാരത്തിന് കൽപ്പറ്റ നാരായണൻ, ഹരിത സാവിത്രി, എൻ രാജൻ എന്നിവർ അർഹരായി.

• ഖനികൾക്കും പാറമടകള്‍ക്കും ധാതു സമ്പത്തിനും നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി.

• പട്ടിക വിഭാഗ, പിന്നാക്ക വിദ്യാർഥികളുടെ ഇ ഗ്രാന്റ്‌സ്‌ കുടിശ്ശിക തീർത്ത്‌ മുഴുവൻ തുകയും വിതരണം ചെയ്‌തു. 548 കോടി രൂപയാണ്‌ കൈമാറിയത്‌.

• മഹാരാഷ്ട്രയിൽ കനത്ത മഴ,  മുംബൈയിൽ ചുവപ്പു ജാ​ഗ്രത പ്രഖ്യാപിച്ചു.വ്യാഴാഴ്‌ച രാവിലെ മുതൽ ഉച്ചവരെ മുംബൈ നഗരത്തില്‍ പെയ്‌തത് 100 മില്ലി മീറ്ററോളം മഴ.

• ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ വടക്കൻ കേരള - ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

• ഇന്ന് കാർഗിൽ വിജയ് ദിവസ്. 1999 -ൽ കാർ ൾഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 25 വർഷം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0