ആപ്പിള്‍ ഉപകരണങ്ങളില്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി മാത്രമാണ് ലഭിക്കുക എന്ന് കരുതിയെങ്കില്‍ തെറ്റി. താമസിയാതെ ഗൂഗിള്‍ ജെമിനിയിമായുള്ള സഹകരണവും ആപ്പിള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലൂംബെര്‍ഗ് ലേഖകനായ മാര്‍ക്ക് ഗുര്‍മനാണ് തന്റെ പുതിയ ന്യൂസ് ലെറ്ററില്‍ ഈ വിവരം പങ്കുവെച്ചത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ക്കായി ആപ്പിള്‍ ഓപ്പണ്‍ എഐയെ പോലെ ഗൂഗിളുമായും സഹകരിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലെ ആപ്പിള്‍ കീനോട്ട് കഴിഞ്ഞതിന് പിന്നാലെ, ഗൂഗിളുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് ആപ്പിള്‍ സോഫ്റ്റ് വെയര്‍ മേധാവി ക്രെയ്ഗ് ഫെഡെറിഗി സൂചന നല്‍കിയിരുന്നു.
ഗൂഗിളുമായുള്ള സഹകരണം കമ്പനി ഈ വർഷം എപ്പോഴെങ്കിലും പ്രഖ്യാപിക്കുമെന്നാണ് മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്. ലാമ ചാറ്റ് ബോട്ടില്‍ സംതൃപ്തരല്ലാത്തതിനാല്‍ ആപ്പിള്‍ മെറ്റയുമായുള്ള സഹകരണം വേണ്ടെന്ന് വച്ചെന്നും ഗുര്‍മന്‍ പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിന്ന് നേരിട്ട് വരുമാനം കണ്ടെത്താനുള്ള പദ്ധതിയിലാണ് ആപ്പിളെന്ന് ഗുര്‍മന്‍ പറയുന്നു. ആപ്പിള്‍ ഇന്റലിജന്‍സില്‍ താമസിയാതെ സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിതമായ സൗകര്യങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നും ഗുര്‍മന്‍ പറയുന്നു. സ്വന്തം ജനറേറ്റീവ് എഐ സംവിധാനം ഒരുക്കാനുള്ള സമയം ഈ തേഡ് പാര്‍ട്ടി എഐ സേവനങ്ങള്‍ ആപ്പിളിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.