ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 17 ജൂലൈ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന്  മലപ്പുറം മുതൽ കാസറഗോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട്.

• ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. അസം, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു.

• കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം വൻവർധന. 4523.48 കോടി രൂപയാണ് ഇതിലൂടെ സംസ്ഥാനത്തേക്ക്‌ എത്തിയത്. 6.77 ലക്ഷം ടൺ കാർഷികോൽപ്പന്നം കയറ്റുമതി ചെയ്തു.

• ആമയിഴഞ്ചാൻ തോടട്  വൃത്തിയാക്കുന്നതിനിടെ റെയിൽവേ കരാർ തൊഴിലാളി ഒഴുക്കിൽെപെട്ടു മരിച്ച സംഭവത്തിൽ ഉത്തരവാദിത്തങ്ങളിൽനിന്ന്‌ ഒഴിഞ്ഞുമാറി റെയിൽവേ അധികൃതർ.

• പമ്പയിൽനിന്ന്‌ സന്നിധാനത്തേക്കുള്ള റോപ്‌വേ സംവിധാനത്തിന് താമസിയാതെ അനുമതി ലഭിക്കുമെന്ന് മന്ത്രി വി എൻ വാസവന്‍ പറഞ്ഞു. ഇത് സംബന്ധിച്ച നിയമ നടപടികളെല്ലാം പൂർത്തിയായി. അന്തിമാനുമതി ഉടന്‍ ഉണ്ടാകും.

• കോവിഡില്‍ അനാഥരായ കുട്ടികൾക്കായുള്ള പിഎം കെയർ പദ്ധതിയിലേക്ക് ലഭിച്ച 51 ശതമാനം അപേക്ഷകളും കേന്ദ്രം തള്ളിയെന്ന് റിപ്പോർട്ട്. കോവിഡ് മൂർധന്യത്തിൽ നിൽക്കെയാണ് രാജ്യത്ത് 2020 മാര്‍ച്ചിലാണ് കേന്ദ്രസർക്കാർ പദ്ധതിക്ക് രൂപം നൽകിയത്.

• സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഒരുമിച്ച് നില്‍ക്കാനും കേന്ദ്രത്തിന് സംയുക്തമായി നിവേദനം നൽകാനും എംപിമാരുടെ യോഗം തീരുമാനിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ യോഗത്തിലാണ് തീരുമാനം.

• വില്ലന്‍ചുമ, ടെറ്റനസ്, തൊണ്ടമുള്ള് (ഡിഫ‍്തീരിയ), അഞ്ചാംപനി എന്നിവയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതില്‍ രാജ്യം വന്‍ വീഴ്ചവരുത്തിയെന്ന് ലോകാരോഗ്യ സംഘടന.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0