കോഴിക്കോട് 39 കുടുംബങ്ങൾ ബന്ധുവീട്ടിലേക്ക് മാറി. കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്കേർപ്പെടുത്തി. മലപ്പുറത്ത് 30,73000 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 33 അംഗ എൻ.ഡി.ആർ.എഫ് സംഘം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ ലഭിച്ച ശരാശരി മഴയുടെ അളവ് 88.2 എം.എം ആണ്.
മലപ്പുറത്ത് 48 മണിക്കൂറിൽ 9.9 ഹെക്ടർ കൃഷി നശിച്ചു. അതേസമയം എറണാകുളത്തും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും നാളെയും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ഇടിമിന്നലിലും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.