• ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, കോഴിക്കോട്, കാസർകോട്, കണ്ണൂർ,
മലപ്പുറം, തൃശൂർ, എറണാകുളം എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞത്തു നിന്ന് ഇന്ന് പുറപ്പെടും. 1930 കണ്ടെയ്‌നറുകളാണ്
വിഴിഞ്ഞത്ത് ഇറക്കിയത്.
• മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ
ഡൊണാൾഡ് ട്രംപിന് പെൻസിൽവാനിയയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റു.
വെടിവച്ചയാളെ രഹസ്യാന്വേഷണ വിഭാഗം വെടിവച്ച് കൊന്നതായി പൊലീസ് അറിയിച്ചു.
• സുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്. ജനക്ഷേമവും
സാമൂഹ്യപുരോഗതിയും മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ
നടത്തുന്ന പ്രവർത്തനങ്ങൾക്കും അതിനു ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കുമുള്ള
അംഗീകാരമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
• കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം വീണ്ടും
തടസ്സപ്പെട്ടു. രത്നഗിരി ജില്ലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ്
വീഴുകയായിരുന്നു.
• വിമ്പിള്‍ഡന്‍ കിരീടം സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസിന്. ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു.
• തുടര്‍ച്ചയായി രണ്ടാം യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് തോല്‍വി. നാലാം യൂറോ
കിരീടവുമായി ചരിത്രം കുറിച്ച് സ്പെയിന്‍. കളിതീരാന്‍ നാലുമിനിറ്റ്
മാത്രമുള്ളപ്പോള്‍ പകരക്കാരന്‍ മിക്കേല്‍ ഒയാര്‍സബല്‍ നേടിയ ഗോളാണ്
സ്പെയിനിനെ വീണ്ടും യൂറോപ്പിലെ ഫുട്ബോള്‍ രാജാക്കന്മാരാക്കിയത്.