• നേപ്പാളിൽ കെ പി ശർമ ഒലിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും.
• ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം.
• പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്കെതിരെ പ്രതി അമീറുൽ ഇസ്‌ലാം സുപ്രീംകോടതിയെ സമീപിച്ചു.
• ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്ന ഗുജറാത്തികളുടെ എണ്ണം കുത്തനെ ഉയരുന്നു. 2021 ന് ശേഷം 1187 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്.
• സംസ്ഥാത്ത് അടുത്ത 5 ദിവസത്തേക്ക് വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
• യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിവെപ്പ് ഉണ്ടായെന്ന് റിപ്പോർട്ട്. ശനിയാഴ്ച പെൻസിൽവാനിയിലെ റാലിക്കിടെയാണ് സംഭവം.
• സംസ്ഥാന വ്യവസായ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനമായ കേരളാ സോപ്പ്സ് നിര്‍മ്മിക്കുന്ന
പ്രീമിയം ഉത്പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന കയറ്റുമതിയുടെ
ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി
രാജീവ് നിര്‍വഹിച്ചു.