ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 03 ജൂലൈ 2024 - #NewsHeadlinesToday

• ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരമായ പ്രാര്‍ത്ഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 116 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

• സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്.

• റോഡ് നിര്‍മാണ പ്രവൃത്തികളില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടാകുന്നുണ്ടെങ്കില്‍  നടപടികളെടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

• യൂറോ കപ്പിൽ ഓസ്‌ട്രിയയെ 2-1ന്‌ തോൽപ്പിച്ച്‌ തുർക്കി ക്വാർട്ടറിലേക്ക്‌. നെതർലൻഡ്‌സാണ്‌ ക്വാർട്ടറിലെ എതിരാളി.

• സ്വന്തമായി  ഉൽപ്പാദിപ്പിച്ച്  ഉപയോഗിക്കുന്ന വൈദ്യുതിക്ക് തീരുവ വർധിപ്പിച്ചതിൽനിന്ന് സൗരോർജത്തെ ഒഴിവാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.

• സംസ്ഥാനത്ത്‌ ജൂലൈയിലും മഴ കനക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. മുൻ വർഷങ്ങളിൽ ഈ കാലയളവിൽ ലഭിക്കുന്ന മഴയേക്കാൾ കൂടുതൽ ലഭിക്കാനാണ്‌ സാധ്യത.

• മദ്യനയക്കേസിലെ സിബിഐ അറസ്റ്റിനും വിചാരണക്കോടതിയുടെ റിമാൻഡ്‌ ഉത്തരവിനുമെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ നൽകിയ ഹർജിയിൽ സിബിഐക്ക്‌ നോട്ടീസയച്ച്‌ ഡൽഹി ഹൈക്കോടതി.

•  8300 കോടിയു‌ടെ കോർപ്പറേറ്റ് ത‌ട്ടിപ്പിൽ ഇന്ത്യൻ വംശജരായ അമേരിക്കൻ വ്യവസായികൾക്ക് ഏഴര വർഷം  ശിക്ഷ വിധിച്ച് യുഎസ് കോ‌ടതി.

• ലോക സമ്പന്നരുടെ പട്ടികയിൽ ബിൽ ഗേറ്റ്സിനെ പിന്നിലാക്കി മുൻ ജീവനക്കാരൻ സ്റ്റീവ് ബാൽമർ.

• അഡാനി ഗ്രൂപ്പിനെതിരായ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളില്‍ ഓഹരി വിപണി നിയന്ത്രണ അതോറിട്ടിയായ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇടപെടല്‍ നടത്തിയെന്ന് ഹിൻഡൻബർഗ്.

• പകര്‍ച്ച വ്യാധി വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്ജ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0