കണ്ണൂർ ഇരിട്ടിയിൽ രണ്ടു പെൺകുട്ടികൾ ഒഴുക്കിൽ പെട്ടു. #Accident

ഇരിട്ടി : പടിയൂർ വില്ലേജിൽ പനങ്കടികടവിനു സമീപം രണ്ട് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു.
എടയന്നൂർ സ്വദേശിനി ഷഹർബാൻ, ചക്കരക്കൽ സ്വദേശിനി സൂര്യയുമാണ് അപകടത്തിൽ പെട്ടത്. സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിനായി എത്തിയവരായിരുന്നു ഇവർ, ഒരാൾ കാൽ വഴുതി വീണതുകണ്ട് രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് രണ്ടാമത്തെയാളും അപകടത്തിൽ പെട്ടത്.
ഇരിട്ടി സബ്ഗ കോളേജ് വിദ്യാർത്ഥിനികളാണ് ഇവർ. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും തിരച്ചിൽ തുടരുന്നു.
MALAYORAM NEWS is licensed under CC BY 4.0