ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 02 ജൂലൈ 2024 - #NewsHeadlinesToday


• 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ചരിത്രമായി. രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു.

• സ്ലൊവേനിയയെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി പോർച്ചുഗൽ യൂറോ കപ്പ്‌ ക്വാർട്ടറിൽ. 3-0നാണ്‌ ജയം.

• വിദ്യാർഥികൾക്ക്‌ ഭക്ഷ്യവിഷബാധയുണ്ടായ പള്ളിക്കൽ പഞ്ചായത്തിലെ വെണ്ണായൂർ എഎംഎൽപി സ്‌കൂളിൽ മൂന്ന്‌ കുട്ടികൾക്ക്‌ ഷിഗല്ല സ്ഥിരീകരിച്ചു.

• രാജ്യത്ത് 7,581 കോടി രൂപയുടെ 2,000 രൂപ നോട്ടുകള്‍ തിരികെ എത്താനുണ്ടെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ജൂൺ 28 വരെയുള്ള കണക്കാണിത്.

• പ്രളയം രൂക്ഷമായി തുടരുന്ന അസമിൽ കാസിരംഗ ദേശീയോദ്യാനത്തിന്റെയും കടുവ സങ്കേതത്തിന്റെയും 25 ശതമാനത്തിലേറെ മുങ്ങി.

• മരുഭൂമിയിൽ വളരുന്ന സിൻട്രിച്ചിയ കാനിനെർവിസ് എന്ന തരം പായൽ ചൊവ്വയിലെ കാലാവസ്ഥയെ അതിജീവിക്കുമെന്ന കണ്ടെത്തലുമായി ശാസ്‌ത്രഞ്ജർ.

• കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ജൂലൈ മാസത്തിൽ കേരളത്തിൽ സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യത.

• ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ റെയില്‍വേ പ്രഖ്യാപിച്ച പുതിയ തീവണ്ടി ചൊവ്വാഴ്ച ഓട്ടം തുടങ്ങും. ഷൊര്‍ണൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06031) വൈകീട്ട് 3.40-ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെടും.

• നീറ്റ് ക്രമക്കേട് വിഷയത്തില്‍ ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം. നീറ്റില്‍ പ്രത്യേക ചര്‍ച്ച വേണമെന്നും പാര്‍ലമെന്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന സന്ദേശം നല്‍കണമെന്നും രാഹുല്‍ഗാന്ധി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0