തടിക്കടവിന് വീണ്ടും അഭിമാന നിമിഷം; കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി ... #Kerala_News



കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി
തടിക്കടവ് ഗവ.ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിനിയും സ്കൂൾ SPC സൂപ്പർ സീനിയർ കാഡറ്റുമായ പ്രതിഭ എല്ലാവർക്കും മാതൃകയായി. ഇന്നലെ പയ്യാവൂരിലെ നിഖിൽ അഗസ്റ്റ്യൻ എന്ന യുവാവിൻ്റെ പണവും ഡ്രൈവിംഗ് ലൈസൻസ് അടക്കമുള്ള രേഖകളും ഉള്ള പേഴ്സാണ് പ്രതിഭയ്ക്ക് കളഞ്ഞു കിട്ടിയത്. പോലീസ് സ്റ്റേഷനിൽ നേരിട്ട് വിവരം അറിയിച്ച്, യഥാർത്ഥ അവകാശിക്ക് എത്തിച്ചു കൊടുക്കാൻ ഈ 'കുട്ടിപോലീസ് ' മനസ്സും ധൈര്യവും കാണിച്ചു.
ഇന്ന് എസ്.പി.സി കണ്ണൂർ റൂറൽ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ശ്രീ കെ. പ്രസാദ് സ്കൂളിൽ നേരിട്ടെത്തി പ്രതിഭയിൽ നിന്ന് പേഴ്സ് ഏറ്റുവാങ്ങി. അച്ചടക്കവും മൂല്യബോധവും വളർത്തി മറ്റു കുട്ടികൾക്ക് കൂടി മാതൃകയാവാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കഴിയുന്നു എന്ന് പ്രതിഭ തൻ്റെ പ്രവൃത്തിയിലൂടെ തെളിയിച്ചു തന്നു. പുതിയ അധ്യയന വർഷത്തിൽ ജൂനിയർ കേഡറ്റുകളായി വന്നവർക്ക് ഈ ചടങ്ങ് പുത്തൻ അനുഭവവും ആവേശവും നൽകി. പേഴ്സ് തിരിച്ചു നൽകിയ സത്യസന്ധതയ്ക്ക് സമ്മാനപ്പൊതിയുമായി നിഖിൽ അഗസ്റ്റ്യൻ വന്നത് ഇരട്ടി മധുരമായി.
വിദ്യാർഥികൾക്ക് അനുകരണീയ മാതൃകയായി പ്രതിഭയുടെ സത്യസന്ധത.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0