പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരി മൊഴി മാറ്റി. പറഞ്ഞതെല്ലാം കള്ളമാണെന്ന് യുവതി പറഞ്ഞു. യൂട്യൂബിലൂടെയാണ് യുവതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ആരോപണങ്ങളെല്ലാം കള്ളമാണെന്നും യുവതി യുട്യൂബിൽ പറയുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ രാഹുലിനെതിരെ സംസാരിക്കേണ്ടി വന്നത് ഉദ്ദേശശുദ്ധിയില്ലാതെയാണെന്ന് യുവതി പറയുന്നു.
വിവാഹത്തിന് മുമ്പ് താൻ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നുവെന്ന് രാഹുൽ പറഞ്ഞതായി യുവതി പറയുന്നു. വീട്ടുകാര് വിവാഹത്തിന് സമ്മതിക്കില്ലെന്ന് കരുതിയാണ് മറച്ചുവെച്ചതെന്നും യുവതി പറയുന്നു. രാഹുലിനെ മിസ് ചെയ്യുന്നുവെന്നും വീഡിയോയിൽ പറയുന്നു. എല്ലാവരോടും ക്ഷമാപണം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഭിഭാഷകൻ പറഞ്ഞതനുസരിച്ചാണ് സ്ത്രീധനം ചോദിച്ചതെന്ന് പറയേണ്ടി വന്നെന്ന് യുവതി പറയുന്നു. കേസ് ബലപ്പെടുത്താനാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും യുവതി പറയുന്നു. അതേസമയം പെൺകുട്ടി മൊഴി മാറ്റിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഒരാഴ്ചയായി പെൺകുട്ടിയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വീട്ടുകാർ പറയുന്നു. പെൺകുട്ടിയുടെ വെളിപ്പെടുത്തൽ നിയമപരമല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
പെൺകുട്ടി മൊഴി മാറ്റിയേക്കുമെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിരുന്നു. അതിനാൽ സിആർപിസി 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തി. പെൺകുട്ടിയുടെ ശരീരത്തിലെ പാടുകൾ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കോടതിയിൽ ഹാജരാക്കി. ഇത് സംബന്ധിച്ച് മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴിയും നൽകി.