ദാരുണം!ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു... #Obituary

പരിയാരം തിരുവട്ടൂര്‍ പാച്ചേനി സ്വദേശി എട്ടിയാട്ട് വീട്ടില്‍ ദിനേശനാണ്(50) മരിച്ചത്.കണ്ണൂര്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുമായി കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം.നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലേക്ക് ഇടിച്ചു കയറിയെങ്കിലും യാത്രക്കാര്‍ക്ക് പരുക്കില്ല.
മട്ടന്നൂര്‍ ഉരുവച്ചാലില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.റോഡരികില്‍ ഇടിച്ചു കയറിയ ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
MALAYORAM NEWS is licensed under CC BY 4.0