ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 06 ജൂൺ 2024 #NewsHeadlines

 


• നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുത്ത് എൻഡിഎ സഖ്യം. വൈകീട്ട് നടന്ന യോഗത്തിന് ശേഷമാണ് മോദിയെ വീണ്ടും എൻഡിഎ തെരഞ്ഞെടുത്തത്.

• സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശ വാദം ഉന്നയിക്കേണ്ടതില്ലെന്നും സര്‍ക്കാരിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് പ്രതിപക്ഷത്ത് തുടരാനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തില്‍ ധാരണയായി.

• ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപതി ദ്രൗപതി മൂര്‍മുവിന് രാജിക്കത്ത് നല്‍കി. രാജി രാഷ്ട്രപതി സ്വീകരിച്ചു.പിന്നീട് കാവല്‍ മന്ത്രി സഭ തുടരാന്‍ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി.

• സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

• സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഹോസ്റ്റല്‍ ചെലവുകള്‍ക്കും ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ഇനങ്ങളിലുമായി 9.79 കോടി രൂപ അനുവദിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നാണ് തുക നല്‍കിയത്.

• ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ ദില്ലി റൗസ് അവന്യൂ കോടതി തള്ളി. കെജ്‍രിവാളിന്റെ ആരോഗ്യ പരിശോധനകൾക്കായി നേരത്തെ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന്  കോടതി നിരീക്ഷിച്ചു.

• സംസ്ഥാനത്തെ ആദ്യ കംപ്യൂട്ടറധിഷ്ഠിത എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ (KEAM 2024) പൂർണവിജയം. ബുധനാഴ്ചഅലോട്ട് ചെയ്തവരിൽ പരീക്ഷയെഴുതിയത് 73.80 ശതമാനമാണ്.

• നാസയുടെ ഏറ്റവും ആധുനിക പേടകമായ ബോയിങ് സ്റ്റാർലൈനറിന്റെ ക്രൂ ഫ്ലെെറ്റ്‌ പരീക്ഷണ വിക്ഷേപണം വിജയകരം. ഇന്ത്യൻ വംശജ സുനിത വില്യംസും ബഹിരാകാശ ശാസ്ത്രജ്ഞൻ ബുഷ് വിൽമോറും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി. സുനിതയുടെ മൂന്നാമത്‌ ബഹിരാകാശ ദൗത്യമാണിത്‌. സാങ്കേതിക പ്രശ്‌നങ്ങൾമൂലം നിരവധിതവണ മാറ്റിവച്ച വിക്ഷേപണമാണിത്.

• ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ജയം. 8 വിക്കറ്റിനാണ് ഇന്ത്യ അയര്‍ലന്‍ഡിനെ തകർത്തത്. രോഹിത് ശർമയുടെ അർധ സെഞ്ചൂറി ഇന്ത്യൻ ജയം എളുപ്പത്തിലാക്കി.

 

MALAYORAM NEWS is licensed under CC BY 4.0