Art എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Art എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ജയൻ വേങ്ങൂരിന്റെ വിസ്മയ കരവിരുതിന് രാജശില്പി പുരസ്‍കാരം... #Kerala_News


 
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ ആലാട്ടുചിറ പുലിയണിപ്പാറയ്ക്കു സമീപം മുണ്ടൻതുരുത്തു വയലിനോട് ചേർന്നുള്ള ആനപ്പാറയെന്ന പേരിൽ അറിയപ്പെടുന്ന അതിപുരാതനമായ പ്രകൃതിദത്തപാറയിൽ ചായക്കൂട്ടൊരുക്കി ആനയുടെ രൂപം സൃഷ്ടിച്ച് ജനശ്രദ്ധനേടിയ ശില്പിയും ചിത്രകാരനുമായ ജയൻ വേങ്ങൂരിന് രാജശില്പി പുരസ്‌കാരം നൽകുന്നു. സാഹിത്യപ്രവർത്തകനും റിട്ട. അധ്യാപകനുമായ ഇ.വി. നാരായണൻ ചീഫ് കോ-ഓർഡിനേറ്ററും ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ചെയർമാനും എം. എം. ഷാജഹാൻ ട്രഷററുമായ സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ അംഗീകാരമുള്ള വായനാപൂർണ്ണിമയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10ന് കൊമ്പനാട് യു. പി. സ്‌കൂളിലാണ് പുരസ്കാരദാനച്ചടങ്ങ്. ജയന്റെ അപൂർവ്വ കലാസൃഷ്ടി മാധ്യമശ്രദ്ധ നേടിയിരുന്നു. നാട്ടിലെ സാമൂഹിക സാംസ്കാരികസംഘടനകൾ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. 

#EZHUTHACHAN_PURASKARAM : ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം സേതുവിന്.

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ 2022 വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്

മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
    കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ ചെയർമാനും പ്രൊഫസറുമായ എം കെ സാനു, വൈശാഖൻ, കാലടി ശ്രീശങ്കരാചാര്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എം വി നാരായണൻ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് എന്നിവരടങ്ങിയ ജഡ്ജിംഗ് പാനൽ ഏകകണ്ഠമായി സേതുവിന് പുരസ്കാരം നൽകണമെന്ന് ശുപാർശ ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0