ആര് വാഴും ആര് വീഴും ? നിമിഷങ്ങള്‍ കൊണ്ട് മാറി മറിയുന്ന ട്രെന്‍ഡ്, നെഞ്ചിടിപ്പോടെ മുന്നണികള്‍.. #Electioin2024

 


ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഘട്ട ഫലങ്ങളിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. ആദ്യ പത്ത് മിനിറ്റിനുള്ളിൽ എൻഡിഎയുടെ ലീഡ് 304 സീറ്റിലെത്തി. ഇന്ത്യ സഖ്യം 171 സീറ്റുകളിൽ മുന്നിലാണ്. എന്നാൽ കേരളത്തിൽ യുഡിഎഫ് 13 എൽഡിഎഫ് 5 എൻഡിഎ 0 ലീഡ് ചെയ്യുന്നു.

വയനാട്ടിൽ രാഹുൽ ഗാന്ധിയാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലീഡ് തിരിച്ചുപിടിച്ചു. തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥി സുനിൽകുമാർ ലീഡ് ചെയ്യുന്നു. കണ്ണൂരിൽ വോട്ടെണ്ണൽ അൽപം വൈകിയാണ് ആരംഭിച്ചത്. കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.സുധാകരന് പ്രാരംഭ സൂചനകൾ പ്രതികൂലമാണ്. ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ബഹുദൂരം മുന്നിലാണ്. എറണാകുളത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. കൊല്ലത്ത് എൻകെ പ്രേമചന്ദ്രനാണ് ലീഡ് ചെയ്യുന്നത്.

തമിഴ്‌നാട്ടിൽ ഇന്ത്യൻ സഖ്യം മുന്നിലാണ്. പഞ്ചാബിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ബിഹാറിലും യുപിയിലും എൻഡിഎ സഖ്യമാണ് മുന്നിട്ട് നിൽക്കുന്നത്. കർണാടകയിൽ എൻഡിഎയാണ് ആദ്യഘട്ടത്തിൽ ലീഡ് ചെയ്യുന്നത്. രാജസ്ഥാനിലും തെലങ്കാനയിലും എൻഡിഎ മുന്നിലാണ്. പശ്ചിമ ബംഗാളിൽ ഒരു സീറ്റിൽ സിപിഎം ലീഡ് ചെയ്യുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര, ഒഡീഷ നിയമസഭാ ഫലങ്ങളും 25 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്നറിയാം. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്‌സൈറ്റിൽ ഫലം തത്സമയം ലഭ്യമാണ്. https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ എൻകോർ സോഫ്‌റ്റ്‌വെയറിൽ നിന്ന് തിരഞ്ഞെടുപ്പ് ഫലം തത്സമയം ലഭ്യമാകും.

MALAYORAM NEWS is licensed under CC BY 4.0