ദാരുണം; കൈ കഴുകാൻ വെളളം കൊടുത്തില്ല, കൊല്ലത്ത് അമ്മയുടെ കൈ മകൻ അടിച്ചൊടിച്ചു... #Crime_News

 


കൊല്ലം കടയ്ക്കലിൽ അമ്മയുടെ കൈ മകൻ അടിച്ചൊടിച്ചു .കോട്ടുക്കൽ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈ ആണ് വിറകു കഷണം കൊണ്ട് അടിച്ചൊടിച്ചത്. നിലവിളി കേട്ട് ഓടിയേത്തിയ നാട്ടുകാരണ് ഉമ്മയെ രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചത്.

ആഹാരം കഴിച്ച ശേഷം കൈ കഴുകാൻ വെളളം കോരി നൽകാത്തതിനെ തുടർന്നാണ് 67 കാരിക്കുനേരെ മകന്റെ അതിക്രമം ഉണ്ടായത്. സംഭവത്തിൽ മകൻ നാസറുദ്ദീനെ കടക്കൽ പൊലീസ് അറെസ്റ്റ്‌ ചെയ്തു.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

MALAYORAM NEWS is licensed under CC BY 4.0