ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 24 ജൂൺ 2024 - #NewsHeadlinesToday

• പശ്ചിമബംഗാളില്‍ നടന്ന ട്രെയിന്‍ അപകടത്തിന് പിന്നാലെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ഉന്നതതല ചര്‍ച്ച.

• ഛത്തീസ്ഗഡിലെ സുഖ്മയിൽ മലയാളി അടക്കം രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു. തിരുവനന്തപുരം സ്വദേശി വിഷ്ണുവാണ് വീരമൃത്യു വരിച്ച മലയാളി.

• 2076 സ്കൂളുകളിൽ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും.

• യൂറോയിലെ ആവേശകരമായ മത്സരത്തിൽ അവസാന നിമിഷം നിക്കളാസ് ഫുൾക്രുഗ് നേടിയ ഗോളിൽ ജർമനി സ്വിറ്റ്സർലൻഡിനോട് സമനില പിടിച്ചു.

• യൂറോ കപ്പ് ഗ്രൂപ്പ് എ യില്‍ 100-ാം മിനിറ്റിലെ ഗോളില്‍ ജയവുമായി ഹംഗറി. സ്‌കോട്ട്‌ലന്‍ഡിനെ ഏകപക്ഷീയമായ ഗോളിന് തോല്‍പ്പിച്ച് ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു.

• സംസ്ഥാനത്തെ റോഡുകളിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാനും അപകടങ്ങൾ ഒഴിവാക്കാനും സമഗ്രപദ്ധതിയുമായി സംസ്ഥാന സ‌ർക്കാർ.

• ജലക്ഷാമത്തിൽ വലയുന്ന ഡൽഹിയിലേക്ക്‌ വെള്ളം എത്തിക്കുന്ന ബാരേജിന്റെ എല്ലാം ഗേറ്റും ഹരിയാന അടച്ചെന്ന്‌ നാലാം ദിവസവും നിരാഹാരം തുടരുന്ന ഡൽഹി മന്ത്രി അതിഷി മർലെന.

• രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാ ചോദ്യപ്പേപ്പർ കുംഭകോണത്തിനിടെ പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും.

• നീറ്റ്‌ പിജി ഉത്തരസൂചിക പ്രസിദ്ധീകരിക്കണമെന്നും ഉത്തരക്കടലാസിന്റെ പുനർമൂല്യനിർണയത്തിന് അനുവാദം നൽകണമെന്നുമാവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ ഹർജി.

• ഇസ്ലാം മതവിശ്വാസികൾക്ക്‌ ഭൂരിപക്ഷമുള്ള താജിക്കിസ്ഥാനിൽ സ്‌ത്രീകളുടെ ശിരോവസ്‌ത്രമായ ഹിജാബും പെരുന്നാളിനോട്‌ അനുബന്ധിച്ചുള്ള ‘ഇദി’യും നിരോധിച്ചു.

• പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിവിധ സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സെക്രട്ടറിയേറ്റ് അനക്സ്-2ലാണ് ചര്‍ച്ച.

• പട്ടികജാതി പട്ടികവർഗക്ഷേമ മന്ത്രിയായി ഒ ആർ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

• പട്ടിക വര്‍ഗക്കാരുടെ ചികിത്സാ സഹായ വിതരണ നടപടികള്‍ ഓണ്‍ലൈന്‍ വഴി നടപ്പാക്കാന്‍ മന്ത്രി ഒ ആര്‍ കേളുവിന്റെ ആദ്യ തീരുമാനം.

• 
MALAYORAM NEWS is licensed under CC BY 4.0