റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ മാറി തിമ്മപുരം ഗ്രാമത്തിലാണ് ഐഇഡി സ്ഫോടനം ഉണ്ടായത്. സിൽഗറിൽ നിന്ന് തെക്കുലാഗുഡെ ക്യാംപുകളിലേക്ക് പോകുന്നതിനിടെ ദൈനംദിന പട്രോളിംഗിനിടെയാണ് ജവാന്മാർ സ്ഫോടനത്തിൽപ്പെട്ടത്. സിആർപിഎഫിൻ്റെ കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ (കോബ്രാ) 201 ബറ്റാലിയനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ചത്.
സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ട്രക്ക് വിഷ്ണുവായിരുന്നു ഓടിച്ചിരുന്നത്. ഇദ്ദേഹം തിരുവനന്തപുരം പാലോട് സ്വദേശിയാണ്. 35 വയസായിരുന്നു. ഉത്തർപ്രദേശ് കാൻപൂർ സ്വദേശിയായ ശൈലേന്ദ്ര എന്ന ജവാനും സ്ഫോടനത്തിൽ വീരമൃത്യു വരിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.