June 24 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
June 24 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 24 ജൂൺ 2025 | #NewsHeadlines

• നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു, 11,077 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു.

• പശ്ചിമേഷ്യയിൽ ഇറാൻ – ഇസ്രയേൽ സംഘർഷം ഉടൻ അവസാനിക്കുമെന്നും ഇരുരാജ്യങ്ങളും പൂർണ്ണമായ വെടിനിർത്തലിന് സമ്മതിച്ചതായും പ്രഖ്യാപിച്ച് യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.

• അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡി എന്‍ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു.

• മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മകനൊപ്പം വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്ന വി എസ്സിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

• ഖത്തറിലെ യുഎസ്‌ വ്യോമതാവളങ്ങൾക്കുനേരെ പ്രത്യാക്രമണം നടത്തി ഇറാൻ. ഖത്തർ പ്രാദേശിക സമയം തിങ്കൾ വൈകിട്ട് 7.30ഓടെയാണ് ദോഹയ്‌ക്കടുത്ത് അൽ ഉദൈദ്‌ വ്യോമതാവളത്തെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം.

• രാജ്യത്തെ ഓരോ നയതന്ത്ര ദൗത്യവും ഒ‍ാഡിറ്റിന് വിധേയമാക്കാനും ഇന്ത്യന്‍ എംബസികളുടെ ആഭ്യന്തരസംവിധാനങ്ങള്‍ പുതുക്കാനും പാര്‍ലമെന്ററി പാനല്‍ ശുപാര്‍ശ ചെയ്തേക്കും.

• ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് ഉയരത്തില്‍. മേയ് മാസത്തില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 23.32 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. 10 ശതമാനം വര്‍ധനയെന്നാണ് സര്‍ക്കാര്‍ കണക്കുകൾ.

• മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞുവെന്ന കാരണത്താല്‍ മകളെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തി. പത്താം ക്ലാസില്‍ 92.60 ശതമാനം മാര്‍ക്ക് ലഭിച്ച സാധന ഭോസ്ലെ എന്ന വിദ്യാര്‍ത്ഥിനിയാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 24 ജൂൺ 2024 - #NewsHeadlinesToday

• പശ്ചിമബംഗാളില്‍ നടന്ന ട്രെയിന്‍ അപകടത്തിന് പിന്നാലെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ഉന്നതതല ചര്‍ച്ച.

• ഛത്തീസ്ഗഡിലെ സുഖ്മയിൽ മലയാളി അടക്കം രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു. തിരുവനന്തപുരം സ്വദേശി വിഷ്ണുവാണ് വീരമൃത്യു വരിച്ച മലയാളി.

• 2076 സ്കൂളുകളിൽ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും.

• യൂറോയിലെ ആവേശകരമായ മത്സരത്തിൽ അവസാന നിമിഷം നിക്കളാസ് ഫുൾക്രുഗ് നേടിയ ഗോളിൽ ജർമനി സ്വിറ്റ്സർലൻഡിനോട് സമനില പിടിച്ചു.

• യൂറോ കപ്പ് ഗ്രൂപ്പ് എ യില്‍ 100-ാം മിനിറ്റിലെ ഗോളില്‍ ജയവുമായി ഹംഗറി. സ്‌കോട്ട്‌ലന്‍ഡിനെ ഏകപക്ഷീയമായ ഗോളിന് തോല്‍പ്പിച്ച് ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു.

• സംസ്ഥാനത്തെ റോഡുകളിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാനും അപകടങ്ങൾ ഒഴിവാക്കാനും സമഗ്രപദ്ധതിയുമായി സംസ്ഥാന സ‌ർക്കാർ.

• ജലക്ഷാമത്തിൽ വലയുന്ന ഡൽഹിയിലേക്ക്‌ വെള്ളം എത്തിക്കുന്ന ബാരേജിന്റെ എല്ലാം ഗേറ്റും ഹരിയാന അടച്ചെന്ന്‌ നാലാം ദിവസവും നിരാഹാരം തുടരുന്ന ഡൽഹി മന്ത്രി അതിഷി മർലെന.

• രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാ ചോദ്യപ്പേപ്പർ കുംഭകോണത്തിനിടെ പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും.

• നീറ്റ്‌ പിജി ഉത്തരസൂചിക പ്രസിദ്ധീകരിക്കണമെന്നും ഉത്തരക്കടലാസിന്റെ പുനർമൂല്യനിർണയത്തിന് അനുവാദം നൽകണമെന്നുമാവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ ഹർജി.

• ഇസ്ലാം മതവിശ്വാസികൾക്ക്‌ ഭൂരിപക്ഷമുള്ള താജിക്കിസ്ഥാനിൽ സ്‌ത്രീകളുടെ ശിരോവസ്‌ത്രമായ ഹിജാബും പെരുന്നാളിനോട്‌ അനുബന്ധിച്ചുള്ള ‘ഇദി’യും നിരോധിച്ചു.

• പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിവിധ സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സെക്രട്ടറിയേറ്റ് അനക്സ്-2ലാണ് ചര്‍ച്ച.

• പട്ടികജാതി പട്ടികവർഗക്ഷേമ മന്ത്രിയായി ഒ ആർ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

• പട്ടിക വര്‍ഗക്കാരുടെ ചികിത്സാ സഹായ വിതരണ നടപടികള്‍ ഓണ്‍ലൈന്‍ വഴി നടപ്പാക്കാന്‍ മന്ത്രി ഒ ആര്‍ കേളുവിന്റെ ആദ്യ തീരുമാനം.

• 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0