ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 13 ജൂൺ 2024 #NewsHeadlines

• സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരും.

• തുടർച്ചയായ മൂന്നാം തവണയും അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് പേമഖണ്ഡു ഇന്ന് സത്യപ്രതിജ്ഞചെയ്യും.

• കുവൈത്തിൽ ഫ്‌ളാറ്റ് സമുച്ചയത്തിൽ വൻ  തീപിടുത്തം, മലയാളികളടക്കം 40 പേര്‍ മരിച്ചതായി റിപ്പോർട്ട്.

• ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്‌തു. വിജയവാഡയിലെ ഐടിപാര്‍ക്കില്‍ ബുധൻ രാവിലെ നടന്ന ചടങ്ങിൽ ഗവർണർ എസ് അബ്‌ദുൾ നാസർ സത്യവാചകം ചൊല്ലിക്കൊടുത്തു.

• ചരക്ക്‌ കപ്പലിടിച്ച്‌ തകർന്ന ബാൾട്ടിമോർ നഗരത്തിലെ ഫ്രാൻസിസ് സ്കോട്ട് കീ ആർച്ച്‌ പാലം 11 ആഴ്‌ചയ്‌ക്കുശേഷം പണി പൂർത്തിയാ ക്കി  തുറന്നു. മാർച്ച്‌ 26ന്‌  സിംഗപ്പുർ കപ്പലായ ദാലി ഇടിച്ച്‌ പാലത്തിന്റെ ഭൂരിഭാഗവും തകർന്നിരുന്നു.

• ഇറ്റലിയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത്‌ ഖലിസ്ഥാന്‍വാദികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യാനിരുന്ന പ്രതിമയാണ് ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തത്.

• കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ അകിര എന്‍ഡോ അന്തരിച്ചു. 1973-ലാണ് ഫംഗസായ പെനിസിലിയത്തില്‍നിന്ന് അദ്ദേഹം മെവാസ്റ്റാറ്റിന്‍ വേര്‍തിരിച്ചത്.

• ടി20 ലോക കപ്പില്‍ ആതിഥേയറായ അമേരിക്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചു.

• പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം  ഈ മാസം 24 ന്. ഒരാഴ്ച നീളുന്ന സമ്മേളനത്തില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തിരഞ്ഞെടുപ്പും  നടക്കും. അതിനിടെ ഇന്നും പുതിയ മന്ത്രിസഭാംഗങ്ങള്‍ കാര്യാലയങ്ങളിലെത്തി ചുമതലയേറ്റു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0