• പ്രധാനമന്ത്രി നരേന്ദ്ര മോഡി മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്‍ഡിഎ സര്‍ക്കാരില്‍ 72
മന്ത്രിമാരുമുണ്ട്. കേരളത്തില്‍ നിന്നും സുരേഷ് ഗോപി,
ജോര്‍ജ് കുര്യന്‍ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
• നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തിങ്കളാഴ്‌ച തുടക്കമാകും. ഈ സാമ്പത്തിക വർഷത്തെ ബജറ്റിലെ ധനാഭ്യർഥനകൾ ചർച്ച ചെയ്‌ത് പാസാക്കലാണ് പ്രധാന അജൻഡ. ജൂലൈ 25 വരെ 28 ദിവസമാണ് സഭ.
• സംസ്ഥാനത്തെ ജലസംഭരണികൾ കാലവർഷത്തിൽ നിറഞ്ഞുതുടങ്ങി. പരമാവധി സംഭരണശേഷിയിലേക്ക് എത്തിയിട്ടില്ലെങ്കിലും വരുംദിവസങ്ങളിൽ കാലവർഷം കനത്താൽ ഡാമുകളിൽ നീരൊഴുക്ക് വർധിക്കും.
• കൊങ്കൺ പാത വഴി കടന്നുപോകുന്ന ട്രെയിനുകളുടെ മൺസൂൺ കാലയളവിലെ സമയമാറ്റം തിങ്കൾമുതൽ പ്രാബല്യത്തിൽ. ഇതോടെ ട്രെയിനുകളുടെ സമയത്തിൽ ഒന്നരമണിക്കൂർമുതൽ അഞ്ചുമണിക്കൂർവരെ വ്യത്യാസമുണ്ടായേക്കാം.
• ഇന്ത്യ, ബ്രസീൽ, റഷ്യ, ചെെന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ബ്രിക്‌സ് കൂട്ടായ്മയിൽ അംഗമാകാൻ താൽപ്പര്യമറിയിച്ച് ബൊളീവിയൻ പ്രസിഡന്റ് ലൂയിസ് ആർസെ.
• അവിശ്വാസനീയ പ്രകടനത്തില്‍ പാകിസ്താനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയതോടെ ടി20 ലോക കപ്പിലെ പാകിസ്താന്റെ നില പരുങ്ങലില്‍.
• ഫ്രഞ്ച് ഓപ്പണ്‍ പുരുഷ
സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് സ്‌പെയിന്‍ താരം കാര്‍ലോസ്
അല്‍ക്കരാസ്. ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തിയാണ് അല്‍ക്കരാസ് കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.