• സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇടുക്കി കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
പ്രഖ്യാപിച്ചു. 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
• ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് പതിനഞ്ചാം കിരീടം. ഫൈനൽ മത്സരത്തിൽ
ഡോർട്ട്മുണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് റയൽ കിരീടം
സ്വന്തമാക്കിയത്.
• വിനോദസഞ്ചാരികളുടെ വരവിൽ 2023ൽ സർവകാല റെക്കോർഡിട്ട് കേരളം. 2023ൽ 2.25 കോടി സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. കോവിഡിന് മുമ്പുള്ളതിനേക്കാൾ സഞ്ചാരികളെത്തി.
• അംബാനിയെ പിൻതള്ളി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി വീണ്ടും ഗൗതം അദാനി. ബ്ലൂംബർഗിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയനുസരിച്ച് 111 ബില്യൺ ഡോളറിന്റെ ആസ്‌തിയാണ് അദാനിക്കുള്ളത്.
• രാജ്യത്തെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ബിഎസ്എന്‍എല്ലും
ലേലത്തില്‍ വില്ക്കുന്നു. ഒപ്പം മുംബെെ ആസ്ഥാനമായ എംടിഎന്‍എല്ലിന്റെ
സ്ഥാവരജംഗമ സ്വത്തുക്കളും ലേലം ചെയ്യും. ഇത് സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ
ദിവസം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ സെക്രട്ടറി നീരജ് മിത്തന്‍
പുറപ്പെടുവിച്ചു.
• അവയവക്കടത്ത് കേസിലെ പ്രധാന ഏജന്റ് പ്രതാപന്‍ എന്നറിയപ്പെടുന്ന ബല്ലം രാം
പ്രസാദ് കൊണ്ട പിടിയില്‍. ഇയാള്‍ നിരവധി പേരെ കടത്തിയതായാണ്
റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
• ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ യുഎസ്എയ്‌ക്കെതിരേ 195 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി അയല്‍ക്കാരായ കാനഡ.