വ്യാജ വാല്യുവേഷൻ സർട്ടിഫിക്കറ്റ്: ആലക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന... #Flash_News

ആലക്കോട്: വ്യാജ വാല്യൂവേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാരങ്ങൾ രജിസ്റ്റർ ചെയ്‌തുവെന്ന പരാതി നിലനിൽക്കുന്ന ആലക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയ ളവിൽ മാത്രം ഇങ്ങനെ രജിസ്റ്റർ ചെയ്‌ത 64 ആധാര ങ്ങളുടെ പകർപ്പുകൾ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം. കണ്ണൂർ വിജിലൻസ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് കഴിഞ്ഞദി വസം പരിശോധന നടത്തിയത്. വ്യാജ എഞ്ചിനീയരുടെ മുൻകൈയിലാണ് തട്ടിപ്പ് നടത്തുന്നതെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു പരിശോധന. യാതൊരു അംഗീകാരവുമില്ലാത്ത വെള്ളാട് സ്വദേശി രാഹുൽ നൽകിയ വ്യാജ സർട്ടിഫിക്കറ്റുകളാണത്രെ ആധാരം രജിസ്ട്രേഷനായി ഉപയോഗപ്പെടുത്തിയവയിലേറെയും അംഗീകൃത എഞ്ചിനീയറായ ജോസ്ഗിരി സ്വദേശിനി ജമുന ജോസഫിൻ്റെ വ്യാജ സീലും ഒപ്പും വ്യാജ സർട്ടിഫിക്കറ്റുകളുമാണ് ആലക്കോട്, തളിപ്പറമ്പ്, ശ്രീകണ്ഠ‌പുരം സബ് രജിസ്ട്രാർ ഓഫീസുകളിൽ തട്ടിപ്പിനായി ഉപയോഗിച്ചത്. ഇതു സംബന്ധിച്ച് ജമുന ജോസഫ് ആലക്കോട് പോലീസിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. എന്നാൽ തുടർനടപടിയൊന്നുമുണ്ടായില്ല. ഇതിനെതിരെ ലൈസൻസ്‌ഡ് എഞ്ചിനീയർമാരുടെ സംഘടനയായ ലെൻസ്ഫെഡ് രംഗത്ത് വന്നിരുന്നു. തളിപ്പറമ്പിലും ശ്രീകണ്ഠപുരത്തുമുൾപ്പെടെ സമാനമായ തട്ടിപ്പ് നടന്നതിനെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

രജിസ്റ്റർ ചെയ്യുന്ന ഭൂമിയിലെ കെട്ടിടങ്ങൾക്ക് മതിപ്പുവില കണക്കാക്കുന്നതിനാണ് പുതിയ നിയമപ്രകാരം വാല്യൂവേഷൻ സർട്ടിഫിക്കറ്റ് അനിവാര്യമാകുന്നത്. സർക്കാരിന് ലഭിക്കേണ്ട നികുതി വെട്ടിക്കാൻ വ്യാജമായി വാല്യൂവേഷൻ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുകയാണത്രെ കണ്ണൂർ വിജിലൻസ് കണ്ടത്തിയ കാര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്‌ടർക്ക് കൈമാറും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0